തിരുവനന്തപുരം: മലയാളത്തിലെ ആദ്യകാല സിനിമയായ ഇന്ദുലേഖയിലെ നടൻ രാജ്മോഹന്റെ മൃതദേഹം ഏറ്റെടുക്കാനാരുമില്ലാതെ  ജനറൽ ആശുപത്രി മോർച്ചറിയിൽ. പുലയനാർകോട്ടയിലെ അനാഥാലയത്തിലായിരുന്ന രാജ്മോഹൻ ഇന്നലെ, ജൂലൈ 17 നാണ് അന്തരിച്ചത്. മൃതദ്ദേഹം ഏറ്റെടുക്കാൻ ആരുമെത്താതിരുന്നതിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 1967ൽ ഒ ചന്തുമേനോൻ്റെ നോവൽ 'ഇന്ദുലേഖ' സിനിമയാക്കിയപ്പോൾ നായക വേഷത്തിലെത്തിയിരുന്ന താരത്തിൻ്റെ മൃതദ്ദേഹമാണ് ആരും ഏറ്റെടുക്കാനില്ലാതെ കിടക്കുന്നത്. ചിത്രത്തിൻ്റെ സംവിധായകൻ കലാനിലയം കൃഷ്ണൻ നായരുടെ മരുമകൻ കൂടിയായിരുന്ന രാജ്മോഹനെ കൃഷ്ണൻ നായർ തന്നെയാണ് ഇന്ദുലേഖയുടെ നായകനാക്കിയത്. വൈക്കം ചന്ദ്രശേഖരൻ നായർ നിർമ്മിച്ച ചിത്രത്തിൽ മാധവൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഇദ്ദേഹം വൻ തോതിൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്തേവാസിയായി പുലയനാർകോട്ടയിലെ അനാഥാലയത്തിൽ കഴിഞ്ഞിരുന്ന രാജ്മോഹനെ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് കഴിഞ്ഞ ജൂലൈ നാലിനായിരുന്നു. എന്നാൽ, അസുഖബാധിതനായിരുന്ന അദ്ദേഹം ജൂലൈ 17 വൈകിട്ടോടെ മരിക്കുകയായിരുന്നു.  മരണശേഷം ആരും മൃതദേഹം ഏറ്റെടുക്കാൻ വന്നതുമില്ല. സിനിമ പ്രവർത്തകരോ സിനിമ സംഘടനയിൽപെട്ട ബന്ധപ്പെട്ട ആരും തന്നെ ആശുപത്രിയിലേക്ക് തിരിഞ്ഞു നോക്കിയതുമില്ല. ഇനിയും മൃതദേഹം ഏറ്റെടുക്കാൻ ആരും വരാതിരിക്കുന്ന പക്ഷം പൊലീസ്നടപടികളുമായി മുന്നോട്ടു പോകാനാണ് ആലോചിക്കുന്നത്. 


ALSO READ: Pratap Pothen Death News: നടൻ പ്രതാപ് പോത്തൻ അന്തരിച്ചു


 



അനാഥാലയത്തിലേക്ക് വരുന്നതിനുമുമ്പ് തിരുവനന്തപുരം ചാക്കയിൽ തകര ഷീറ്റിട്ട് താൽക്കാലികമായി ജീവിച്ചിരുന്ന രാജ്മോഹൻ്റെ സാക്ഷ്യം മുമ്പ് മാധ്യമങ്ങൾ പകർത്തിയിരുന്നു. മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്ത വന്നതോടെയായിരുന്നു നായകൻ്റെ ജീവിതം ഇത്തരത്തിലാണെന്ന് പുറംലോകം തിരിച്ചറിയുന്നത്. ശേഷമാണ് അദ്ദേഹത്തെ അനാഥാലയത്തിലേക്ക് മാറ്റുന്നത്. ഗ്ലാമർ ഫീൽഡാണ് സിനിമയെന്ന് പലരും അവകാശപ്പെടുമ്പോൾ എത്ര വലിയ പ്രധാന സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആൾ ആയാലും മരണശേഷം ഇങ്ങനെയൊക്കെയാണ് ഗതിയെന്നുള്ളതാണ് രാജ്മോഹന്റെ മരണം ഓർമ്മിപ്പിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.