കൊച്ചി: നടനും (Actor) ഡബ്ബിങ് ആർട്ടിസ്​റ്റുമായിരുന്ന റിസബാവ (Rizabava) അന്തരിച്ചു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. 55 വയസ്സായിരുന്നു. സ്ട്രോക്ക് (Stroke) വന്നതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. വൃക്ക രോഗത്തിനും (Kidney ailments) അദ്ദേഹം ചികിത്സ തേടിയിരുന്നു. നാടക വേദികളിലൂടെയാണ് റിസബാവ ചലച്ചിത്ര രം​ഗത്തേക്ക് എത്തിയത്. നാല്​ ദിവസമായി വെന്‍റിലേറ്ററിൽ (Ventilator) കഴിയുകയായിരുന്നു. 1966 സെപ്റ്റംബർ 24-ന് കൊച്ചിയിലാണ് റിസബാവയുടെ ജനനം. തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 


COMMERCIAL BREAK
SCROLL TO CONTINUE READING

1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് റിസബാവ സിനിമാ അഭിനയത്തിനു തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല.  ഒരു ഇടവേളയ്ക്ക് ശേഷം 1990-ലാണ് അദ്ദേഹം വീണ്ടും സിനിമയിലേയ്ക്കെത്തുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു റിസബാവയുടെ തുടക്കം. 


Also Read: നടൻ അനിൽ നെടുമങ്ങാട് ഷൂട്ടിങ്ങിനിടെ മുങ്ങി മരിച്ചു


റിസബാവ ശ്രദ്ധിക്കപ്പെട്ടത് സിദ്ദിഖ് - ലാൽ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ഇൻ ഹരിഹർ നഗർ എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തതോടെയാണ്. ആ സിനിമയിൽ റിസബാവ ചെയ്ത ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രം പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നതാണ്. പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, ക്യാരക്ടർ റോളുകളിലും റിസബാവ അഭിനയിച്ചു.


Also Read: Ramesh Valiyasala| സീരിയൽ താരം രമേശ് വലിയശാല അന്തരിച്ചു


സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും (TV Serials) അദ്ദേഹം സജീവമായിരുന്നു. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. അഭിനയം കൂടാതെ റിസബാവ ചില സിനിമകളിൽ ഡബ്ബിംങ്ങും (Dubbing) ചെയ്തിട്ടുണ്ട്. നൂറ്റി അമ്പതോളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2010ൽ കർമ്മയോ​ഗി (Karma Yogi) എന്ന ചിത്രത്തിന് മികച്ച ഡബ്ബിങ്​ ആർട്ടിസ്​റ്റിനുള്ള സംസ്​ഥാന ചലച്ചിത്ര അവാർഡ് (State Film Award) നേടിയിരുന്നു. ​ 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക