"വിളച്ചിലെടുക്കല്ലേ...! കണ്ണൂർ സ്ക്വാഡ് സിനിമ കണ്ടവരാരും മമ്മൂട്ടിയുടെ ഈ സീൻ അത്ര പെട്ടെന്നൊന്നും മറക്കാൻ സാധ്യതയില്ല. ഒരു പൂച്ചക്കുഞ്ഞിനെയെന്ന പോലെ ശ്രീകുമാറിനെ ജോർജ് സാർ അങ്ങ് കൈപ്പിടിയിൽ ഒതുക്കിയപ്പോൾ, തീയേറ്ററുകളിൽ ചിരിയും ഒപ്പം കൈയ്യടിയും നിറഞ്ഞു. എന്നാൽ സം​ഗതി ഇത്രയൊക്കെ ആണെങ്കിലും ഈ ഒരു കഥാപാത്രത്തിന് വേണ്ടി താൻ മോശമില്ലാത്ത തരത്തിൽ ടെൻഷൻ അടിച്ചുവെന്ന് പറയുകയാണ് നടൻ സജിൻ ചെറുകയിൽ. മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ ചിത്രമായതിനാൽ തന്നെ അത് മികച്ചതാക്കണമെന്ന ലക്ഷ്യമുണ്ടായിരുന്നുവെന്നും ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്തുവെന്നും സജിൻ പറയുന്നു. തന്റെ കണ്ണൂർ സ്ക്വാഡ് ചിത്രത്തിലെ വിശേഷങ്ങൾ സജിൻ ചെറുകയിൽ സീ മലയാളം ന്യൂസുമായി പങ്കുവെക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോൾ വന്നപ്പോഴേ എക്സൈറ്റഡ്..! 


ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് എന്നെ വിളിച്ച് കണ്ണൂർ സ്‌ക്വാഡിലെ ഈ വേഷത്തെ കുറിച്ച് പറയുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള തന്റെ ആദ്യ സിനിമ, അതുകൊണ്ട് തന്നെ കോൾ വന്നപ്പോൾ തൊട്ട് ഞാൻ ഭയങ്കര എക്സൈറ്റഡ് ആണ്. ഒപ്പം ടെൻഷനും ഒരു ഉത്തരവാദിത്തബോധമൊക്കെ വന്നു. മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ കിട്ടുന്ന ഒരു അവസരം,  അത് ഒരു സീൻ ആണെന്നുണ്ടെങ്കിലും എന്നെ കൊണ്ട് മാക്സിമം നന്നായിട്ട് ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.



ഇപ്പോൾ ആ സീനിന് തീയറ്ററിൽ കിട്ടുന്ന റെസ്പോൺസ് കാണുമ്പോൾ വലിയ സന്തോഷം തോനുന്നു. കുറച്ചു നേരമേ ഉള്ളു എങ്കിലും ആളുകൾ അത് ശ്രദ്ധിക്കുന്നു, അതിനെ കുറിച്ച് സംസാരിക്കുന്നു എന്ന് കേൾക്കുമ്പോൾ ഭയങ്കര ഹാപ്പിയാണ്. ഇൻസ്റ്റാഗ്രാമിൽ ഒക്കെ ആളുകൾ ആ സീൻ കട്ട്‌ ചെയ്ത് റീൽസിടുന്നു. അതിനൊക്കെ നല്ല വ്യൂസും കമന്റ്സും ഒക്കെ കിട്ടുന്നത് കാണുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ്.


സിനിമ സെറ്റിലെ മമ്മൂട്ടി


സെറ്റിൽ ഞാൻ ഭയങ്കര നെർവസ് ആയിരുന്നു. മമ്മൂക്കയ്ക്കൊപ്പം ഇല്ലാത്ത സീനുകൾ ആദ്യമേ ഷൂട്ട്‌ ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ആദ്യമേ സെറ്റിൽ എത്തി, ഷൂട്ടിങ് നേരത്തേ ആരംഭിച്ചിരുന്നു. കുറച്ച് കഴിഞ്ഞാണ് അദ്ദേഹം ആ സീനിലേക്ക് എന്റർ ചെയ്യുന്നത്. അപ്പോൾ തൊട്ട് എനിക് ടെൻഷനും തുടങ്ങി. പക്ഷെ മമ്മൂക്ക ഭയങ്കര കൂൾ ആയിരുന്നു. സെറ്റിൽ ഭയങ്കര തമാശ ഒക്കെ പറഞ്ഞ് കൊണ്ടാണ് അദ്ദേഹം ഉണ്ടായിരുന്നത്. എന്ടെ അടുത്ത് വന്ന് സംസാരിച്ചു,  കാര്യങ്ങൾ എല്ലാം അന്വേഷിച്ചു. ആ രീതിയിൽ കൂടെ അഭിനയിരിക്കുന്നവരെയെല്ലാം കൂൾ ആക്കികൊണ്ടാണ്  അദ്ദേഹം സെറ്റിൽ ഇടപെടുന്നത്.



നവാ​ഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്ര കാഥാപാത്രമായി എത്തിയ സിനിമയാണ് കണ്ണൂർ സ്ക്വാഡ്. തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിന് എല്ലാ പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും തീയേറ്ററുകളിൽ കയ്യടിനേടിയതുമായ ഒരു സീനായിരുന്നു സജിൻ ചെറുകയിൽ കൈകാര്യം ചെയ്തത്.


ചുരുങ്ങിയ കാലം കൊണ്ട് തന്റെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കഴിവും ആത്മവിശ്വാസവും ഉള്ള ഒരു നടന് മാത്രമേ അത് സാധിക്കുകയുള്ളൂ. അത്തരത്തിൽ ഈ അടുത്ത കാലത്തായി മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട നടന്മാരിലൊരാളായി മാറിയിരിക്കുകയാണ് സജിൻ ചെറുകയിൽ.


തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പദ്മിനി തുടങ്ങിയ നിരവധി ഫീൽ​ഗുഡ് ചിത്രങ്ങളിലൂടെ സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ച സജിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ചിത്രത്തിൽ മമ്മൂട്ടിയെക്കൂടാതെ വിജയ രാഘവന്‍, സണ്ണിവെയിന്‍, റോണി ഡേവിഡ്, കിഷോര്‍, ശബരീഷ് വര്‍മ്മ, അസീസ് നെടുമങ്ങാട്, ദീപക്ക് പാറമ്പല്‍, എന്നിവരും പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.