ഹൈദരാബാദ് : തമിഴ്-തെലുങ്ക് സിനിമ താരം ശരത് ബാബു അന്തരിച്ചു. 71കാരനായ തെന്നിന്ത്യൻ നടൻ അസുഖത്തെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചകിത്സയിലായിരുന്നു. ആരോഗ്യനില മോശമായ നടന്റെ മരണവാർത്ത് ഇന്ന് മെയ് 22ന് ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ മെയ് മൂന്നിന് ആരോഗ്യ പ്രശ്നത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ശരത് ബാബു അന്തരിച്ചു എന്ന തെറ്റായ വാർത്ത പുറത്ത് വന്നിരുന്നു. തുടർന്ന് പ്രമുഖ താരങ്ങൾ ഉൾപ്പെടെ നടന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. പിന്നാലെ നടന്റെ കുടുബാംഗങ്ങൾ വാർത്ത നിഷേധിച്ച് രംഗത്തെത്തി.


ALSO READ : 2018 Movie Box Office : ഏഴ് വർഷത്തിന് ശേഷം മലയാളത്തിൽ ഒരു ഇൻഡസ്ട്രി ഹിറ്റ് പിറന്നു; പുലിമുരകനെ മറികടന്ന് 2018



തമിഴ്-തെലുങ്ക് സിനിമകൾക്ക് പുറമെ ഏതാനും മലയാളം, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ ശരത് ബാബു അഭിനയിച്ചിട്ടുണ്ട്.  രജിനികാന്ത് ചിത്രം മുത്തുവിൽ ശ്രദ്ധേയമായ വേഷം ശരത് ബാബു കൈകാര്യം ചെയ്തിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.