ഏഴ് വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ ഒരു ഇൻഡസ്ട്രി ഹിറ്റ് പിറന്നു. 2016 പുലിമുരകൻ സൃഷ്ടിച്ച 137.35 കോടിയെന്ന കളക്ഷൻ റെക്കോർഡ് ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ 2018 സിനിമ ഭേദിച്ചു. ഞായറാഴ്ച വരെയുള്ള 2018 സിനിമയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 137.60 ആയി. ഇതോടെ ബുഹതാര ചിത്രം മലയാളം ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന റെക്കോർഡ് സ്വന്തമാക്കി. റിലീസായി ഏറ്റവും കുറഞ്ഞ നാളുകൾ കൊണ്ട് 100 കോടി ലിസ്റ്റിൽ ഇടം നേടിയ ചിത്രവുമെന്ന് റെക്കോർഡും 2018ന്റെ പേരിലാണ്.
17 ദിവസം കൊണ്ടാണ് 2018 പുലിമുരുകനെ മറികടന്നത്. കേരളത്തിൽ നിന്നും ഇതിനോടകം 65.25 കോടി 2018 ബോക്സ് ഓഫീസിൽ നിന്നും നേടി. 63.95 കോടിയാണ് ഓവർസീസ് കളക്ഷൻ. കേരളത്തിന് പുറത്ത് മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും 8.4 കോടിയാണ് 2018 നേടിയത്.
History Alert as we have a new Industry Hit after 7 years #2018Movie now stands tall as the Highest Grossing Malayalam movie across the World crossing #Pulimurugan (137.35 Cr) and it has done it in just 17 days..!!
INSANE Feat..
Congrats to all who were involved. More… pic.twitter.com/IUp4FN84Dt
— ForumKeralam (@Forumkeralam2) May 22, 2023
മെയ് അഞ്ച് റിലീസ് തീയതി 1.85 കോടിയാണ് ജൂഡ് ആന്തണി ചിത്രം നേടിയത്. തുടർന്ന് ലഭിച്ച മികച്ച അഭിപ്രായം വാരാന്ത്യ ദിനങ്ങളിലെ ബുക്കിങ് വർധിപ്പിച്ചു. പ്രധാന കേന്ദ്രങ്ങളിൽ ഹൗസ് ഫുൾ ബോർഡുകൾ ഉയരുകയും അധികം ഷോകൾ സംഘടിപ്പിക്കുകയും ചെയ്തു. ഇതെ തുടർന്ന് ചിത്രം റിലീസായി രണ്ടാം ദിവസം നേടിയത് 3.22 കോടിയുടെ ബോക്സ് ഓഫീസ് കളക്ഷൻ. ബോക്സ് ഓഫീസിൽ 75 ശതമാനം വർധനവാണ് ഉണ്ടായത്.
സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജനും ഈ ചിത്രത്തിന്റെ എഴുത്തിൽ പങ്കാളിയായിട്ടുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.
വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് "2018 Every One is A Hero" നിർമിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രസംയോജനം- ചമൻ ചാക്കോ. സംഗീതം- നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ- ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ- സൈലക്സ് അബ്രഹാം. പി ആർ ഒ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. സ്റ്റിൽസ്- സിനറ്റ് ആൻഡ് ഫസലുൾ ഹഖ്. വി എഫ് എക്സ്- മിന്റ്സ്റ്റീൻ സ്റ്റുഡിയോസ്. ഡിസൈൻസ്- യെല്ലോടൂത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...