Actor Sathyaraj: നടൻ സത്യരാജിന്റെ അമ്മ നതാംബാൽ അന്തരിച്ചു!
Actor Sathyaraj Mother death news: വാർധക്യ സഹജമായ രോഗങ്ങളെ ഇന്ന് (ഓഗസ്റ്റ് 11) വൈകുന്നേരം 4 മണിയോടെയാണ് മരിച്ചത്.
ചലച്ചിത്ര നടൻ ത്യരാജിന്റെ അമ്മ നതാംബാൽ അന്തരിച്ചു. 94 വയസ്സായിരുന്നു. കോയമ്പത്തൂർ ജില്ലക്കാരനായ സത്യരാജ് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രംഗരാജ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. നെഗറ്റീവ് നടനായി അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് നായകനായി അഭിനയിക്കാൻ തുടങ്ങി. മലയാള സിനിമയിൽ ദിലീപ് ചിത്രമായ ആഗതനിലൂടെയെല്ലാം മലയാളികൾക്ക് സുപരിചിതനാണ്.
കോയമ്പത്തൂർ റേസ് കോഴ്‌സ് ഏരിയയിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിലാണ് സത്യരാജിന്റെ അമ്മ താമസിച്ചിരുന്നത്.വാർധക്യ സഹജമായ രോഗങ്ങളെ ഇന്ന് (ഓഗസ്റ്റ് 11) വൈകുന്നേരം 4 മണിയോടെയാണ് മരിച്ചത്. നതാംബാളിന് സത്യരാജിനെ കൂടാതെ കൽപന മൊൺറാഡിയാർ, രൂപ സേനാദിപതി എന്നീ രണ്ട് പെൺമക്കളുമുണ്ട്.
ഈ വാർത്തയറിഞ്ഞ് സത്യരാജ് ഹൈദരാബാദ് ഷൂട്ടിംഗിൽ നിന്ന് കോയമ്പത്തൂരിലേക്ക് തിരിച്ചിരിക്കുകയാണ്. സത്യരാജിന്റെ അമ്മയുടെ മരണത്തിൽ സിനിമാ മേഖലയിൽ നിന്നും നിരവധി പേർ അനുശോചനം രേഖപ്പെടുത്തുന്നുണ്ട്. സത്യരാജിന്റെ അമ്മയുടെ സംസ്‌കാരം നാളെ (ഓഗസ്റ്റ് 12) നടക്കാനിരിക്കെ വിവിധ സിനിമാ താരങ്ങൾ കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...