Priyan Oottathilaanu Movie: `പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി` - മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷറഫുദ്ദീൻ
ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നു എന്ന തരത്തിൽ ഒരു പ്രചാരം ഉണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് ഷറഫുദ്ദീന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.
ഷറഫുദ്ദീൻ ടൈറ്റിൽ കഥാപാത്രമായെത്തിയ ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ് (Priyan Oottathilaanu) എന്ന ചിത്രം. ജൂൺ 24ന് പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. മഞ്ജു വാര്യരും ഷെയ്ൻ നിഗവും പ്രധാന വേഷങ്ങൾ ചെയ്ത C/O സൈറ ബാനു എന്ന ചിത്രത്തിന് ശേഷം ആന്റണി സോണി (Antony SOny) സംവിധാനം ചെയ്ത ചിത്രമാണിത്. മറ്റുള്ളവരുടെ കാര്യങ്ങൾക്ക് ഓടി നടക്കുന്ന പ്രിയൻ എന്ന കഥാപാത്രമായിട്ടാണ് ഷറഫുദ്ദീൻ (Sharaf U Dheen) ചിത്രത്തിലെത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടി (Mammootty) അതിഥി വേഷത്തിൽ (Guest Role) എത്തുന്നു എന്ന തരത്തിൽ ഒരു പ്രചാരം ഉണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് ഷറഫുദ്ദീന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.
''പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി'' എന്ന് കുറിച്ച് കൊണ്ടാണ് ഷറഫുദ്ദീൻ മമ്മൂട്ടിക്ക് നന്ദി പറഞ്ഞത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിൽ ഗസ്റ്റ് റോളിൽ മമ്മൂട്ടി എത്തുന്നുണ്ട് എന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ അത് വ്യക്തമായിരിക്കുകയാണ്.
നാട്ടുകാരുടെയും വീട്ടുകാരുടെയും എല്ലാം കാര്യങ്ങള്‍ക്ക് ഓടി നടക്കുന്ന പ്രിയന്റെ കഥ മലയാളി പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. പ്രിയന്റെ തത്രപ്പാടുകളാണ് ഈ സിനിമയിലൂടെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടുവെന്ന് തെളിയിക്കുന്നതാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണങ്ങൾ.
അപർണ ദാസ്, നൈല ഉഷ, ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം,ആർ ജെ, കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരിക്കാർ തുടങ്ങി നിരവധി പേർ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
WOW സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ ആണ് നിർമ്മാണം. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം പി. എൻ. ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു. പ്രജീഷ് പ്രേമിനെ കൂടാതെ ശബരീഷ് വർമ്മ, വിനായക് ശശികുമാർ തുടങ്ങിയവരും ചിത്രത്തിനായി ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...