`ബീഡി വലിച്ചും കള്ളു കുടിച്ചും നടക്കുന്ന എനിക്ക് എങ്ങനെ അവാർഡ് നൽകും`; ചലച്ചിത്ര അവാർഡ് നിർണയത്തിനെതിരെ ഷൈൻ ടോം ചാക്കോ
Shine Tom Chacko അഞ്ച് ദിവസം കൊണ്ട് എങ്ങിനെയാണ് 160 സിനിമകൾ ജൂറിക്ക് കണാൻ സാധിക്കുന്നതെന്ന് ഷൈൻ ചോദിച്ചു
കൊച്ചി : കുറുപ്പ് സിനിമയിലെ ഭാസി പിള്ള എന്ന തന്റെ കഥാപാത്രത്തിന് പുരസ്കാരം നിഷേധിച്ചതിനെതിരെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയെ രൂക്ഷമായി വിമർശിച്ച് നടൻ ഷൈൻ ടോം ചാക്കോ. അടിത്തിട്ട് എന്ന സിനിമയുടെ വാർത്തസമ്മേളനത്തിനിടെയാണ് ഷൈൻ അവാർഡ് നിർണയ ജൂറിക്കെതിരെ പൊട്ടിത്തെറിച്ചത്. അഞ്ച് ദിവസം കൊണ്ട് എങ്ങിനെയാണ് 160 സിനിമകൾ ജൂറിക്ക് കണാൻ സാധിക്കുന്നതെന്ന് ഷൈൻ ചോദിച്ചു.
"അഞ്ച് ദിവസം കൊണ്ട് 160 സിനിമകൾ കണ്ടാൽ എന്തായിരിക്കും അവസ്ഥ. അതും വേറെ ഭാഷയിൽ. അയാളുടെ കിളി പോയിട്ടുണ്ടാകും" ഷൈൻ വാർത്തസമ്മേളനത്തിനിടെ പറഞ്ഞു.
ഭാസി പിള്ള എന്ന കഥാപാത്രത്തിന് അവാർഡ് നിഷേധിച്ചത് ബീഡി വലിച്ചതും കള്ള് കുടിച്ചതും കൊണ്ടാണ് ഷൈൻ കുറ്റപ്പെടുത്തി. "കുറിപ്പിലെ കഥാപത്രത്തിന് എനിക്ക് സ്വഭാവ നടനുള്ള പുരസ്കാരം നൽകില്ല. ബീഡി വലിച്ചും കള്ളും കുടിച്ചും നടക്കുന്ന എനിക്ക് എങ്ങനെ സ്വഭാവനടനുള്ള പുരസ്കാരം തരും" ഷൈൻ പറഞ്ഞു.
കുറുപ്പ് ജൂറി കണ്ടിട്ട് പോലുമില്ല. പുരസ്കാരം ലഭിക്കാത്തതിൽ വിഷമം ഉണ്ടെന്നും അത് ഇടയ്ക്ക് പുറത്ത് പ്രകടിപ്പിക്കാറുണ്ട്. പുരസ്കാരം പിടിച്ചു വാങ്ങാനാകില്ല അതുകൊണ്ട് പ്രതിഷേധച്ച് വാങ്ങിക്കുകയാണെന്ന് ഷൈൻ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.