മോശം അഭിപ്രായങ്ങൾക്കിടയിലും ഭേദപ്പെട്ട കളക്ഷൻ സ്വന്തമാക്കി ജുറാസിക് വേൾഡ് ഡോമിനേഷൻ; ആദ്യ ദിവസം ഇന്ത്യയിൽ നിന്ന് 10 കോടി

ബോക്സ് ഓഫീസ് ഇന്ത്യയുടെ കണക്ക് പ്രകാരം പ്രിവ്യൂ ഷോകൾ ഉൾപ്പെടെ 10.75 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം ആദ്യ ദിവസം സ്വന്തമാക്കിയത്. ഡെഡ്ലൈൻ വെബ്സൈറ്റിന്‍റെ കണക്ക് പ്രകാരം ഏകദേശം 55 മില്ല്യൺ ഡോളർ അമേരിക്കയിൽ നിന്നും ജുറാസിക് വേൾഡ് ഡോമിനേഷൻ ആദ്യ ദിവസം നേടി.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Jun 12, 2022, 05:16 PM IST
  • ജുറാസിക് വേൾഡ് ട്രയോളജിയില്‍ ഏറ്റവും കുറവ് ഓപ്പണിങ്ങ് ലഭിച്ച ചിത്രം കൂടിയാണ് ജുറാസിക് വേൾഡ് ഡോമിനേഷൻ.
  • ജുറാസിക് വേൾഡ് ആദ്യ ഭാഗത്തിന് 208.8 മില്ല്യണും ജുറാസിക് വേൾഡ് ഫാളൻ കിംഗ്ഡത്തിന് 148 മില്ല്യണും ആണ് ആദ്യ ദിനം കളക്ഷൻ ലഭിച്ചത്.
  • ഇതുവരെ പുറത്തിറങ്ങിയ 6 ജുറാസിക് ചിത്രങ്ങളിൽ ഏറ്റവും മോശം ചിത്രം എന്നാണ് ഇതിനെ പലരും വിശേഷിപ്പിച്ചത്.
മോശം അഭിപ്രായങ്ങൾക്കിടയിലും ഭേദപ്പെട്ട കളക്ഷൻ സ്വന്തമാക്കി ജുറാസിക് വേൾഡ് ഡോമിനേഷൻ; ആദ്യ ദിവസം ഇന്ത്യയിൽ നിന്ന് 10 കോടി

ഒരു ചെറിയ ഇടവേളക്ക് ശേഷം ദിനോസറുകളെ വീണ്ടും വെള്ളിത്തിരയിൽ എത്തിച്ച ചിത്രമാണ് ജുറാസിക് വേൾഡ് ഡോമിനേഷൻ. ജുറാസിക് വേൾഡ് ട്രയോളജിയിലെ രണ്ടാമത്തെ ചിത്രമായ ജുറാസിക് വേൾഡ് ദി ഫാളൻ കിംഗ്ഡത്തിന് ശേഷം ദിനോസറുകൾ ദ്വീപിന് പുറത്ത് മനുഷ്യർക്കിടയിൽ വന്നതിനെത്തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളെപ്പറ്റി പറയുന്ന ചിത്രമാണ് ഇത്. ചിത്രം ആദ്യ ദിവസമായ ഇന്നലെ 7.75 കോടിയാണ് ഇന്ത്യയിൽ നിന്ന് മാത്രം കളക്ഷൻ നേടിയത്. റിലീസിന് മുൻപ് സംഘടിപ്പിച്ച പെയ്ഡ് പ്രിവ്യൂ ഷോകളിൽ നിന്നും 3.75 കോടി രൂപയും ജുറാസിക് വേൾഡ് ഡോമിനേഷൻ കളക്ഷൻ നേടി. 

ബോക്സ് ഓഫീസ് ഇന്ത്യയുടെ കണക്ക് പ്രകാരം പ്രിവ്യൂ ഷോകൾ ഉൾപ്പെടെ 10.75 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം ആദ്യ ദിവസം സ്വന്തമാക്കിയത്. ഡെഡ്ലൈൻ വെബ്സൈറ്റിന്‍റെ കണക്ക് പ്രകാരം ഏകദേശം 55 മില്ല്യൺ ഡോളർ അമേരിക്കയിൽ നിന്നും ജുറാസിക് വേൾഡ് ഡോമിനേഷൻ ആദ്യ ദിവസം നേടി. 3 ദിവസം കൊണ്ട് ചിത്രം 132.5 മില്ല്യൺ കളക്ഷൻ നേടുമെന്നാണ് വിലയിരുത്തൽ. ലോകമെമ്പാടും 4676 തീയറ്ററികളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. എന്നാൽ ജുറാസിക് വേൾഡ് ട്രയോളജിയില്‍ ഏറ്റവും കുറവ് ഓപ്പണിങ്ങ് ലഭിച്ച ചിത്രം കൂടിയാണ് ജുറാസിക് വേൾഡ് ഡോമിനേഷൻ. 

Read Also: Rocketry The Nambi Effect: ടൈംസ് സ്‌ക്വയറിൽ തെളിഞ്ഞ് റോക്കട്രി; ജൂലൈ ഒന്നിന് ചിത്രം തിയേറ്ററുകളിലേക്ക്

ജുറാസിക് വേൾഡ് ആദ്യ ഭാഗത്തിന് 208.8 മില്ല്യണും ജുറാസിക് വേൾഡ് ഫാളൻ കിംഗ്ഡത്തിന് 148 മില്ല്യണും ആണ് ആദ്യ ദിനം കളക്ഷൻ ലഭിച്ചത്. ജുറാസിക് വേള്‍ഡ് ഫാളൻ കിംഗ്ഡത്തിന് ആദ്യ ദിവസം വളരെ മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. 1993 ൽ പുറത്തിറങ്ങിയ ജുറാസിക് പാർക്ക് എന്ന ചിത്രത്തിലെ  പ്രധാന കഥാപാത്രങ്ങളായ ഡോക്ടർ അലൻ ഗ്രാന്‍റ്, എല്ലീ സെറ്റ്ലെർ, ഡോക്ടർ ഐയാൻ മാൽകോം എന്നിവർ ഈ ചിത്രത്തിൽ തിരികെ എത്തുന്നതിനാൽ റിലീസിന് മുൻപ് തന്നെ ഈ ചിത്രത്തിന് വലിയ ഹൈപ്പ് ഉണ്ടായിരുന്നു. 

എന്നാല്‍ ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ വ്യാപകമായ നെഗറ്റീവ് റിവ്യൂകളാണ് ചിത്രത്തിന് വന്ന്കൊണ്ടിരുന്നത്. 90 കളിൽ ജനിച്ചവരുടെ ഗൃഹാതുരം ഉണർത്തിക്കൊണ്ട് സ്പൈഡർമാൻ നോ വേ ഹോം സൃഷ്ടിച്ചതിന് സമാനമായ  ഓളം ജുറാസിക് വേൽഡ് ഡോമിനേഷനും ഉണ്ടാക്കുമെന്ന് എല്ലാ സിനിമാ പ്രേമികളും പ്രതീക്ഷിച്ചെങ്കിലും അതിന് വിപരീതമായിരുന്നു ഫലം. ഇതുവരെ പുറത്തിറങ്ങിയ 6 ജുറാസിക് ചിത്രങ്ങളിൽ ഏറ്റവും മോശം ചിത്രം എന്നാണ് ഇതിനെ പലരും വിശേഷിപ്പിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News