Actor Sivakarthikeyan: `സിനിമ അപ്ഡേറ്റുകൾ ഇനി ടീം ചെയ്യും, ട്വിറ്ററിൽ നിന്ന് ഇടവേളയെടുക്കുന്നു`; ശിവകാർത്തികേയൻ
കുറച്ച് നാളത്തേക്ക് ഇടവെളയെടുക്കുന്നുവെന്നാണ് ശിവകാർത്തികേയൻ അറിയിച്ചിരിക്കുന്നത്. എന്നാൽ കാരണം വ്യക്തമാക്കിയിട്ടില്ല.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് ശിവകാർത്തികേയൻ. താരത്തിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം തന്നെ വമ്പൻ വിജയം നേടാറുണ്ട്. ട്വിറ്ററില്‍ നിന്ന് താരം ഇടവേളയെടുക്കുന്നു എന്നതാണ് പുതിയ വാർത്ത. ശിവകാർത്തികേയൻ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
''ട്വിറ്ററിൽ നിന്ന് കുറച്ചു നാളത്തേക്ക് ഇടവേളയെടുക്കുന്നു. വളരെ പെട്ടെന്ന് തിരിച്ചെത്തും. സിനിമ സംബന്ധിച്ച അപ്ഡേറ്റുകൾ എന്റെ ടീം ആയിരിക്കും ചെയ്യുക'' - ശിവകാർത്തികേയൻ ട്വീറ്റ് ചെയ്തു. എന്നാൽ എന്ത് കൊണ്ടാണ് ഇടവേളയെടുക്കുന്നത് എന്ന് ശിവകാര്‍ത്തികേയൻ വ്യക്തമാക്കിയിട്ടില്ല.
ശിവകാര്‍ത്തികേയന്റേതായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മാവീരനാണ്. മഡോണി അശ്വിൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. വിധു അയ്യണ്ണ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംവിധായകൻ എസ് ശങ്കറിന്റെ മകള്‍ അദിതിയാണ് ചിത്രത്തിൽ നായികയാകുന്നത്. ശാന്തി ടാക്കീസിന്റെ ബാനറിൽ അരുൺ വിശ്വയാണ് ചിത്രം നിർമ്മിക്കുന്നത്. വിധു അയ്യണ്ണയാണ് ഛായാഗ്രാഹകൻ. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.
Also Read: Jackson Bazaar Youth: തിയേറ്ററുകളിൽ ഇനി ബാൻഡ് മേളം; 'ജാക്സൺ ബസാർ യൂത്ത്' റിലീസ് പ്രഖ്യാപിച്ചു
ശിവകാർത്തികേയന്റേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയത് പ്രിൻസ് ആണ്. സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് തിയേറ്ററിൽ വേണ്ടത്ര വിജയം നേടാനായില്ല. ഒരു റൊമാന്റിക് കോമഡി ചിത്രമായ പ്രിൻസ് അനുദീപ് കെ. വി ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ചിത്രം നിര്‍മിച്ചത്. ഒരു ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിലെത്തുന്നത്. വിദേശ യുവതിയുമായി ടൂറിസ്റ്റ് ഗൈഡായ ശിവകാർത്തികേയൻ പ്രണയത്തിലാകുന്നതാണ് കഥ. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. സത്യരാജ്, പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെർ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...