കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യുവ നടന്‍ സൂരജ് പഞ്ചോളിയുടെ സംശയം മോശമായി തുടരുകയാണ്...  


COMMERCIAL BREAK
SCROLL TO CONTINUE READING

യുവ നടി ജിയാ ഖാന്‍ ആത്മഹത്യ ചെയ്തത് മുതലാണ്‌ ഇതിന്‍റെ തുടക്കം..  2013 ജൂൺ മൂന്നിനാണ് നടി ആത്മഹത്യ ചെയ്തത്. നടിയുടെ മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ സൂരജ് പഞ്ചോളി തന്നെ മാനസികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ചിരുന്നു. 


ജിയാ ഖാന്‍റെ  ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും തുടരുന്ന അവസരത്തിലാണ് സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിലും പരോക്ഷമായി സൂരജ് പഞ്ചോളിയ്ക്ക് പങ്കുണ്ടെന്ന  തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വരുന്നത്.


കഴിഞ്ഞ കുറെ  മാസങ്ങളായി സോഷ്യൽ മീഡിയയുടെ തിരിച്ചടിയുടെ ഇരയാണ് താരമെന്ന് വേണമെങ്കില്‍ പറയാം. സുശാന്ത് സിംഗിന്‍റെ  മുന്‍  മാനേജർ ദിശ സാലിയാന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് അടുത്തിടെ നടൻ സൂരജിന്‍റെ  പേര് വാർത്തകളിൽ നിറഞ്ഞത്.  ദിശ സൂരജിന്‍റെ  കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നു എന്ന തരത്തിൽ വരെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.  ഇതിനെതിരെ സൂരജ് പ്രതികരിക്കുകയും ചെയ്തിരുന്നു. സുശാന്ത് സിംഗ് രാജ്പുതിന്‍റെ  മരണം CBI അന്വേഷിക്കണമെന്ന്  സൂരജ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.  


2016ൽ പോസ്റ്റ് ചെയ്ത ചിത്രം ദിശയുടേതല്ല എന്നും സുഹൃത്ത് അനുശ്രീയെയാണ് തന്‍റെ  പോസ്റ്റിൽ കണ്ടതെന്നുമായിരുന്നു സൂരജ് നല്‍കിയ വിശദീകരണം.  ഈ വിഷയത്തില്‍  ഒരു വാർത്ത ചാനലിനെതിരെ സൂരജ് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. ഇത്തരം വാർത്തകൾ തന്‍റെ  കുടുംബത്തെയും വളരെയേറെ ബാധിക്കാറുണ്ടെന്നും  സൂരജ് പറഞ്ഞു.


തന്നെക്കുറിച്ച് ചിന്തിച്ച് കുടുംബം ഇപ്പോൾ തന്നെ വ്യാകുലരാണ്. മകൻ എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് അമ്മ ഭയക്കുന്നതായും സൂരജ് പറയുന്നു. സുശാന്തിന്‍റെ  മരണം നടന്നതിന് പിന്നാലെ തന്റെ ഉള്ളിൽ എന്തെങ്കിലും വിഷമമുണ്ടെങ്കിൽ പറയണം എന്നാണ് അമ്മ പറഞ്ഞതെന്നും സൂരജ് വെളിപ്പെടുത്തി 



സോഷ്യൽ മീഡിയയുടെ .ആക്രമണത്തില്‍ നിന്നും തത്കാലം ആശ്വാസം തേടിയാണ്   സൂരജ് പഞ്ചോളി ഇൻസ്റ്റഗ്രാമിൽ നിന്നും വിടവാങ്ങിയത്.  'ഈ ലോകം അൽപ്പംകൂടി മെച്ചപ്പെട്ട ഇടമാകുമ്പോൾ തിരികെ വരാം' എന്നുള്ള സന്ദേശം പോസ്റ്റ് ചെയ്ത ശേഷമാണ് മടക്കം. സൂരജിന്‍റെ  ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആകെ ഒരു പോസ്റ്റ് മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.  2018ലെ പിറന്നാൾ ചിത്രം മാത്രമാണ് ഇപ്പോൾ സൂരജിന്‍റെ  ഇൻസ്റ്റാഗ്രാം പേജിൽ ഇപ്പോള്‍ ഉള്ളത്. 


മലയാള സിനിമയിൽ സജീവമായിരുന്ന മുതിർന്ന താരം സറീന വഹാബിന്‍റെ  മകനാണ് സൂരജ് പഞ്ചോളി