കൊച്ചി : നടനും മുൻ രാജ്യസഭ എംപിയുമായ സുരേഷ് ഗോപി തന്റെ പേരിൽ ചെറിയ രീതിയിൽ മാറ്റം വരുത്തി. ജ്യൂയിഷ് ന്യൂമറോളജി പ്രകരാം പേരിൽ ഒരു അക്ഷരം അധികമായി ചേർത്താണ് നടൻ തന്റെ പേരിൽ മാറ്റം വരുത്തിയിരിക്കുന്നത്. താരം തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലാണ് പേര് മാറ്റം വരുത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Suresh Gopi എന്ന പേരിന് പകരം Suressh Gopi എന്നാക്കിയാണ് താരം തന്റെ ഔദ്യോഗിക പേജുകളിൽ മാറ്റം വരുത്തിയരിക്കുന്നത്. പേരിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് (S) എന്ന അക്ഷരമാണ് സുരേഷ് ഗോപി തന്റെ പേരിനൊപ്പം കൂട്ടിചേർത്തിരിക്കുന്നത്. 



ALSO READ : Nna Thaan Case Kodu: പട്ടി കടിച്ച കേസുമായി ചാക്കോച്ചൻ ഹോട്ട്സ്റ്റാറിലെത്തും; 'ന്നാ താൻ കേസ് കൊട്' ഒടിടി റിലീസ് പ്രഖ്യാപിച്ചു



സുരേഷ് ഗോപിക്ക് പുറമെ മലയാള സിനിമയിലെ മറ്റ് ചില പ്രമുഖരും സമാനമായി പേരുകളിൽ മാറ്റം വരുത്തിട്ടുണ്ട്. ജ്യൂയിഷ് ന്യൂമറോളജി പ്രകാരം ഇവർ തങ്ങളുടെ പേരുകളിൽ പെട്ടെന്ന് ശ്രദ്ധിക്കാത്ത വിധമാണ് ചെറിയ മാറ്റങ്ങൾ വരുത്തുന്നത്. നടൻ ദിലീപ്, സംവിധായകൻ ജോഷി, നടിമാരായ ലെന, റായി ലക്ഷ്മി, റോമ തുടങ്ങിയവർ ഇത്തരത്തിൽ തങ്ങളുടെ പേരുകളിൽ മാറ്റം വരുത്തിട്ടുണ്ട്. 



ദിലീപ് ഇംഗ്ലീഷിൽ തന്റെ പേരിനൊപ്പം I എന്ന ഒരു അക്ഷരം അധികമായി ചേർത്തിരുന്നു. ഏറ്റവും അവസാനമായി ദിലീപിന്റേതായ ഒടിടി റിലീസ് ചിത്രം കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിൽ താരത്തിന്റെ പേര് Dilieep എന്നായിരുന്നു നൽകിയിരുന്നുത്. സംവിധായകൻ ജോഷി തന്റെ പേരിനൊപ്പം Y എന്ന് ഇംഗ്ലീഷ് അക്ഷരം ചേർത്ത് Joshiy എന്നാക്കി മാറ്റുകയായിരുന്നു. 


ALSO READ : Actor Dileep : ദിലീപിന്റെ പേരിന് ഇത് എന്ത് പറ്റി? തെറ്റോ അതോ മാറ്റമോ?


നടി ലെന തന്റെ LENA എന്ന പേരിൽ നിന്നും LENAA എന്നാക്കി. റോമ തന്റെ പേര് ROMAയ്ക്കൊപ്പം അവസാനം H ചേത്ത് ROMAH എന്നാക്കി മാറ്റി. നേരത്തെ ലക്ഷ്മി റായി എന്ന പേരായിരുന്നു നടി റായി ലക്ഷ്മിക്ക്. അത് ഇതുപോലെ ന്യൂമറോളജി പ്രകാരം റായി ലക്ഷ്മി എന്ന് തിരുത്തുകയായിരുന്നു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.