Kanguva Movie: `വാളിനേക്കാൾ മൂർച്ചയുള്ള കണ്ണുകൾ`; `കങ്കുവ` ഗ്ലിംപ്സ് എത്താൻ മണിക്കൂറുകൾ മാത്രം, ആരാധകർ ആവേശത്തിൽ
10 ഭാഷകളിൽ ഇറങ്ങുന്ന ചിത്രം 2024 ആദ്യം തന്നെ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.
സൂര്യ-സിരുത്തൈ ശിവ ചിത്രത്തിന്റെ ഗ്ലിംപ്സ് മണിക്കൂറുകൾക്കുള്ളിൽ പ്രേക്ഷകർക്ക് മുൻപിലേക്കെത്തുകയാണ്. ഇന്ന് അർധരാത്രി 12.01ന് വീഡിയോ പുറത്തിറക്കും. സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഗ്ലിംപ്സ് പുറത്തിറക്കുന്നത്. ജൂലൈ 23നാണ് സൂര്യയുടെ പിറന്നാൾ. സിംഗിൾ വീഡിയോയിലൂടെ വിവിധ ഭാഷകളിൽ കങ്കുവയുടെ ഗ്ലിംപ്സ് കാണാൻ സാധിക്കും. തമിഴ്, തെലുഹ്ക്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് കാണാൻ സാധിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടമുള്ള ഭാഷയിൽ വീഡിയോ കാണാം.
10 ഭാഷകളിൽ ഇറങ്ങുന്ന ചിത്രം 2024 ആദ്യം തന്നെ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ സൂര്യ അഞ്ച് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ത്രീഡിയിലാണ് ചിത്രം പുറത്തിറക്കുക. സൂര്യയുടെ കരിയറിലെ നാൽപ്പത്തിരണ്ടാമത്തെ ചിത്രമാണിത്. യു.വി ക്രിയേഷൻസ്, സ്റ്റുഡിയോ ഗ്രീൻ എന്നിവയുടെ ബാനറിലാണ് ചിത്രമെത്തുന്നത്. വംശി പ്രമോദും കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദിഷ പഠാനിയാണ് നായിക.
വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ- മിലൻ. എഡിറ്റിംഗ്- നിഷാദ് യൂസഫ്. ആക്ഷൻ കൊറിയോഗ്രഫി- സുപ്രിം സുന്ദർ. നാരായണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മദൻ കാർക്കിയാണ് ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം ഒരുക്കുന്നത്. ഒരു പിരിയോഡിക് ഡ്രാമയായാണ് ചിത്രം എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...