Aadujeevitham: 14 വർഷത്തെ അഭിനിവേശം; ആടുജീവിതം ഗ്രാൻഡ് റിലീസിന് ആശംസകൾ അറിയിച്ച് സൂര്യ
Aadujeevitham Grand Release: ആടുജീവിതം എന്ന ചിത്രം 14 വർഷത്തെ ആവേശമാണെന്നും ചിത്രത്തിന്റെ ഗ്രാന്റ് റിലീസിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും സൂര്യ പറഞ്ഞു.
സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് ആശംസകൾ അറിയിച്ചിരിക്കുകയാണ് നടൻ സൂര്യ. ആടുജീവിതം എന്ന ചിത്രം 14 വർഷത്തെ ആവേശമാണെന്നും ചിത്രത്തിന്റെ ഗ്രാന്റ് റിലീസിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും സൂര്യ പറഞ്ഞു. ആടുജീവിതത്തിന്റെ ട്രെയിലർ പങ്കുവച്ചുകൊണ്ടാണ് സൂര്യ ആശംസകൾ അറിയിച്ചത്.
'അതിജീവനത്തിന്റെ കഥ പറയുന്ന 14 വർഷത്തെ ആവേശമാണ് ആടുജീവിതം. ഈ പരിവർത്തനവും ഇതിനെ ഒന്നിപ്പിക്കാനുള്ള പരിശ്രമവും ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ. സംവിധായകൻ ബ്ലെസിക്കും ടീമിനും പൃഥ്വിരാജ്, എആർ റഹ്മാൻ സർ എന്നിവർക്ക് ഒരു ഗ്രാൻഡ് റിലീസിനായി ഹൃദയം നിറഞ്ഞ ആശംസകൾ' സൂര്യ ട്വീറ്റ് ചെയ്തു.
ALSO READ: 'ആടുജീവിത'ത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞു; ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ
മുൻപ് ആടുജീവിതത്തിലേക്ക് സൂര്യയെ പരിഗണിച്ചിരുന്നുവെന്ന് ബ്ലെസി പറഞ്ഞിരുന്നു. 'സൂര്യയോട് കഥ പറഞ്ഞിരുന്നു. ശാരീരികമായി വലിയ തയ്യാറെടുപ്പുകൾ വേണ്ടി വരുമെന്നും പറഞ്ഞിരുന്നു. സൂര്യയ്ക്ക് കഥയും വളരെ ഇഷ്ടമായി. എന്നാല‍്, ആ സമയത്ത് ശാരീരികമായി ഇത്രയും കഠിനാധ്വാനം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കില്ലായിരുന്നു. സമാനമായ രീതിയിൽ ശാരീരിക മാറ്റങ്ങൾ വരുത്തി വാരണം എന്ന ചിത്രം ചെയ്ത് പഴയ നിലയിലേക്ക് വന്ന സമയമായിരുന്നു അത്. അതുകൊണ്ടാണ് ചിത്രം ഉപേക്ഷിച്ചത്' ബ്ലെസി പറഞ്ഞു.
2008ൽ ആണ് ആടുജീവിതത്തിന്റെ വർക്കുകൾ തുടങ്ങിയത്. ഒടുവിൽ 2018ൽ ആണ് ചിത്രീകരണം ആരംഭിച്ചത്. 2023 ജൂലൈ 14ന് ചിത്രീകരണം പൂർത്തിയാക്കി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 2024 മാർച്ച് 28ന് ആടുജീവിതം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.