Aadujeevitham audience response: 'ആടുജീവിത'ത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞു; ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Aadujeevitham movie audience response: പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ഒരുപാട് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് തിയേറ്ററുകളിലെത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 25, 2024, 04:25 PM IST
  • പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
  • ഈ മാസം 28നാണ് ആടുജീവിതം റിലീസ് ചെയ്യുന്നത്.
  • ചിത്രത്തിന്റെ പ്രിവ്യൂ ഷോ തെലങ്കാനയില്‍ നടന്നു.
Aadujeevitham audience response: 'ആടുജീവിത'ത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞു; ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

മലയാള സിനിമ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആടുജീവതം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഈ മാസം 28നാണ് ആടുജീവിതം റിലീസ് ചെയ്യുന്നത്. 

റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചിത്രത്തിന്റെ പ്രിവ്യൂ ഷോ തെലങ്കാനയില്‍ നടന്നു. ഇതോടെ ആടുജീവിതത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. തെലുങ്ക് സിനിമയിലെ പ്രമുഖ സംവിധായകര്‍ക്കും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും വേണ്ടി മാത്രമായിരുന്നു പ്രദര്‍ശനം. ചിത്രം കണ്ടതിന് ശേഷമുള്ള സംവിധായകരുടെ പ്രതികരണങ്ങള്‍ ചിത്രത്തിന്റെ തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്. 

ALSO READ: പൊലീസ് ഡേ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഏറ്റവും മികച്ച സര്‍വൈവല്‍ സിനിമ എന്നാണ് ചിത്രം കണ്ടിറങ്ങിയവരുടെ ആദ്യ പ്രതികരണം. ആടുജീവിതം ദേശീയ അവാര്‍ഡ് അര്‍ഹിക്കുന്ന സിനിമയാണെന്നും ഈ പ്രയത്‌നത്തിന് കയ്യടി നല്‍കിയേ മതിയാകൂവെന്നും പറയുന്നവരുണ്ട്. പൃഥ്വിരാജിന്റെ മേക്കോവറും പ്രകടനവും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് മറ്റ് ചിലര്‍ പറയുന്നു. ഈ ചിത്രം ലോകം മുഴുവന്‍ കയ്യടി നേടും. ഇത്തരം സിനിമകളാണ് ഇനി മുന്നില്‍ കാണേണ്ടതെന്നും ആടുജീവിതം വൈകാരികമായി പ്രേക്ഷകര്‍ക്ക് കണക്ടാകുമെന്നും തുടങ്ങി അങ്ങനെ നീളുന്ന തെലങ്കാനയില്‍ നിന്നുളള പ്രതികരണങ്ങള്‍. മാര്‍ച്ച് 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News