ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോയ്ക്ക് പരിക്ക്, ICUവിൽ നിരീക്ഷണത്തില്‍
ഷൂട്ടിംഗിനിടെ നടന്‍ ടൊവിനോ തോമസിന് (Tovino Thomas) പരിക്ക്, ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടർന്ന് ICU വിൽ നിരീക്ഷണത്തില്‍...
Kochi: ഷൂട്ടിംഗിനിടെ നടന്‍ ടൊവിനോ തോമസിന് (Tovino Thomas) പരിക്ക്, ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടർന്ന് ICU വിൽ നിരീക്ഷണത്തില്‍...
"കള" (Kala) എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. സിനിമയ്ക്കായി സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അതേസമയം , ടൊവിനോയുടെ പരിക്ക് ഗുരുതരമല്ലെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
രണ്ടു ദിവസം മുന്‍പ് താരത്തിന് പരിക്കേറ്റത്. പിറവത്തെ ലൊക്കേഷനില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേല്‍ക്കുകയായിരുന്നു. ഇത് ഭേദമായെങ്കിലും പിന്നീട് വയറില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണത്തിലാക്കിയത്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് തുടര്‍ച്ചയായി ചിത്രീകരിച്ചു കൊണ്ടിരുന്നത് .
മുന്‍പ് ഇടയ്ക്കാട് ബറ്റാലിയന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ സംഘട്ടന രംഗത്തില്‍ താരത്തിന് പൊള്ളലേറ്റിലിരുന്നു. സാഹസികമായ രംഗം ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു അപകടം. ടൊവിനോ തോമസ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് വി എസ്. ആണ്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലിസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രോഹിത് വി എസ്. യദു പുഷ്പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Also read: സൂപ്പര്‍ഹാന്‍... ടോവിനോയുടെ മകന്‍റെ മാമോദീസാ വീഡിയോ വൈറല്‍
ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിങ് ലിവിങ്സ്റ്റണ്‍ മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്റ്. അസോസിയേറ്റ് ഡയറക്ടേഴ്‌സ് ബാസിദ് അല്‍ ഗസാലി, സജൊ. പബ്ലിസിറ്റി പവിശങ്കര്‍. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവിനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്.