കൊച്ചി : ടൊവീനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് ഒരുക്കുന്ന ഇൻവെസ്റ്റേഗേറ്റിങ് ത്രില്ലർ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. ടൊവീനോ പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന് അന്വേഷിപ്പിൻ കണ്ടെത്തും എന്നാണ് പേരിട്ടിരിക്കുന്നത്. ആദം ജോൻ സിനിമയുടെ സംവിധായകൻ ജിനു വി എബ്രഹാമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പോലീസ് യൂണിഫോമിൽ മുഖം തിരഞ്ഞ് നിൽക്കുന്ന ടൊവീനോയും എതിർ ദിശകളിലായി നിൽക്കുന്ന രണ്ട് പെൺകുട്ടികളെയുമാണ് ടൈറ്റിൽ പോസ്റ്ററിലൂടെ അണിയറപ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്. തിയറ്റർ ഓഫ് ഡ്രീംസിന്റെയും സരിഗമയുടെയും ബാനറിൽ ഡോൾവിൻ കുര്യക്കോസും ജിനു വി എബ്രഹാമും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.


ALSO READ : Thallumaala Movie: ഫ്രീക്കായി കല്യാണിയും റാപ്പുമായി ടോവിനോയും; തല്ലുമാലയിലെ ഗാനമെത്തി



തമിഴിലെ ഹിറ്റ് മേക്കറായ സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. വിനയൻ ചിത്രം പത്തൊൻപതാം നൂറ്റാണ്ടിന് ശേഷം സന്തോഷ് നാരായണൻ സംഗീത നൽകുന്ന മറ്റൊരു മലയാളം ചിത്രവും കൂടിയാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഗിരിഷ് ഗംഗാധരനാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സൈജു ശ്രീധരനാണ് ചിത്രം എഡിറ്റർ. 


ടൊവീനോ നിലവിൽ ആഷിക് അബു ചിത്രം നീലവെളിച്ചം സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ്. ആഷിക് അബു ചിത്രം പൂർത്തിയാക്കിയതിന് ശേഷമാകും ടൊവീനോ അന്വേഷിപ്പിൻ കണ്ടെത്തും സിനിമ സംഘത്തിനൊപ്പം ചേരുക. ഖാലിദ് റഹ്മാന്റെ തല്ലുമാല സിനിമയാണ് താരത്തിന്റെ അടുത്തായി തിയറ്ററിൽ റിലീസ് ചെയ്യാനായി തയ്യാറെടുക്കുന്നത്. തല്ലുമാലയിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.