Actor Vijay : `എല്ലാം വിജയ് അണ്ണനോടുള്ള സ്നേഹം`! ആരാധകരുടെ ആവേശം അതിരുവിട്ടു; വിജയ് സഞ്ചരിച്ച കാറിന്റെ ചില്ലും ഡോറും തകർന്നു
Actor Vijay Car Damaged : വെങ്കട് പ്രഭു ഒരുക്കുന്ന് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) എന്ന സിനിമയുടെ ചിത്രീകരണത്തിനായിട്ടാണ് വിജയ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയത്
Actor Vijay Thiruvananthapuram : തിരുവനന്തപുരത്തെത്തിയ തമിഴ് താരം വിജയിയെ വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്ക് കൊണ്ടുപോയ വാഹനം തകർന്ന നിലയിൽ. ആരാധകരുടെ അതിരുവിട്ട് ആവേശത്തിലാണ് നടൻ സഞ്ചരിച്ച കാറിന്റെ ചില്ലിനും ഡോറും തകരാർ സംഭവിച്ചത്. ഇന്നലെ മാർച്ച് 18-ാം തീയതിയാണ് വിജയ് ഗോട്ട് എന്ന തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയത്. 14 വർഷങ്ങൾക്ക് ശേഷമാണ് വിജയ് കേരളത്തിലെത്തുന്നത്.
താരം തലസ്ഥാനനഗരിയിൽ എത്തുമെന്ന നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്ന സാഹചര്യത്തിൽ വലിയ സുരക്ഷയാണ് പോലീസും മറ്റ് സുരക്ഷ ഏജൻസികളും തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരുക്കിയത്. എന്നാൽ ഇത് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള ആരാധകർ തിരുവനന്തപുരം വിമാനത്താവളത്തിൽ തടിച്ചുകൂടികയും ചെയ്തു. താരം പറന്നിറങ്ങിയപ്പോൾ കേരള കരയിലുള്ള വിജയ് അരാധകരുടെ അവേശം അണപ്പൊട്ടി. തുടർന്ന് പോലീസും താരത്തിന്റെ സുരക്ഷയ്ക്കായി പ്രത്യേകം നിയോഗിച്ചിട്ടുള്ള ബോഡിഗാർഡുകളും നന്നേ പാടുപ്പെട്ടാണ് വിജയിയെ വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്കെത്തിക്കാനുള്ള കാറിൽ എത്തിച്ചത്. എന്നാൽ ആ കാറിന്റെ അവസ്ഥ കണ്ട് സോഷ്യൽ മീഡിയ അക്ഷരാർഥത്തിൽ അമ്പരന്ന് പോയി.
ALSO READ : Vijay at Thiruvanathapuram: ദളപതി വിജയ് തിരുവനന്തപുരത്തെത്തി; നാടിനെ ഇളക്കി മറിച്ച് സ്വീകരണവുമായി ആരാധകർ
ടൊയോട്ടയുടെ ഹൈബ്രിഡ് എന്ന കാറിലാണ് താരത്തെ വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്കെത്തിച്ചത്. അതിന് ശേഷം പുറത്ത് വീഡിയോയാണ് ഞെട്ടിച്ചത്. കാറിനുള്ളിൽ ചില്ലുകൾ പൊട്ടിതകർന്നിരിക്കുന്നത് കാണാം. കൂടാതെ ഡ്രൈവറിന്റെ ഭാഗത്തുള്ള ഡോർ പൂർണമായും തകർന്ന നിലയിലായി. വാഹനത്തിന്റെ ബോഡിയിൽ മറ്റ് ഇടങ്ങളിലും ആരാധകരുടെ ആവേശത്തിൽ ചളങ്ങിയ നിലയിലാണ്.
ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) എന്ന സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടിയാണ് വിജയ് തിരുവനന്തപുരത്തെത്തിയിരിക്കുന്നത്. മാർച്ച് 18 മുതൽ 23 വരെ താരം തലസ്ഥാനത്ത് ഉണ്ടാകും. ശ്രീലങ്കയിൽ ചിത്രീകരിക്കാനിരുന്ന ഗോട്ടിന്റെ ക്ലൈമാക്സാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. തിരുവനന്തപും ഗ്രീൻഫീൽഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ സംവിധായകനായ വെങ്കട് പ്രഭു രണ്ടു ദിവസം മുൻപേ തിരുവനന്തപുരത്തെത്തി ലൊക്കേഷൻ പരിശോധിച്ചിരുന്നു. ശേഷമാണ് താരം ഇപ്പോൾ തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. കാവലൻ എന്ന സിനിമയുമായി ബന്ധപ്പെട്ട് 14 വർഷങ്ങൾക്ക് മുമ്പ് വിജയ് കേരളത്തിലെത്തിട്ടുള്ളത്. അതേസമയം കേരളത്തിലെ ഫാൻസിനെ കാണുന്നതിനായി വിജയ് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.