Vijay at Thiruvanathapuram: ദളപതി വിജയ് തിരുവനന്തപുരത്തെത്തി; നാടിനെ ഇളക്കി മറിച്ച് സ്വീകരണവുമായി ആരാധകർ

Actor Vijay: . തിരുവനന്തപും ​ഗ്രീൻഫീൽഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ സംവിധായകനായ വെങ്കട് പ്രഭു രണ്ടു ദിവസം മുൻപേ തിരുവനന്തപുരത്തെത്തി ലൊക്കേഷൻ പരിശോധിച്ചിരുന്നു. ശേഷമാണ് താരം ഇപ്പോൾ തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 18, 2024, 06:06 PM IST
  • വിജയിയുടെ കേരള സന്ദർശനത്തിന് വൻ സ്വീകരണമാണ് ഫാൻസ് ഒരുക്കിയിരിക്കുന്നത്. ന​ഗരത്തിന്റെ പലയിടങ്ങളിലായി നടന്റെ വലിയ ബാനറുകളും കട്ടൊട്ടുകളും സ്ഥാപിച്ചിട്ടുണ്ട്.
  • ഇതിനു പുറമേ ആരാധക കൂട്ടായ്മ വീടില്ലാത്ത പാവപ്പെട്ട കുടുംബങ്ങൾക്കായി വീട് നിർമ്മിച്ച് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
Vijay at Thiruvanathapuram: ദളപതി വിജയ് തിരുവനന്തപുരത്തെത്തി; നാടിനെ ഇളക്കി മറിച്ച് സ്വീകരണവുമായി ആരാധകർ

തിരുവനന്തപുരം: ദളപതി വിജയ് തിരുവനന്തപുരത്ത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് നടൻ തിരുവനന്തപുരത്തെത്തിയിരിക്കുന്നത്. നാടിനെ ഇറക്കിമറയ്ക്കും തരത്തിൽ വൻ വരവേൽപ്പാണ് നടന് ആഭ്യന്തര വിമാനത്താവളത്തിൽ ഫാൻസ് ഒരുക്കിയത്. നടന്റെ വരവ് പ്രമാണിച്ച് വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിരുന്നു.

മാർച്ച് 18 മുതൽ 23 വരെ താരം തലസ്ഥാനത്ത് ഉണ്ടാകും. വിജയിയുടെ കേരള സന്ദർശനത്തിന് വൻ സ്വീകരണമാണ് ഫാൻസ് ഒരുക്കിയിരിക്കുന്നത്. ന​ഗരത്തിന്റെ പലയിടങ്ങളിലായി നടന്റെ വലിയ ബാനറുകളും കട്ടൊട്ടുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമേ ആരാധക കൂട്ടായ്മ വീടില്ലാത്ത പാവപ്പെട്ട കുടുംബങ്ങൾക്കായി വീട് നിർമ്മിച്ച് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. 

ALSO READ: സമ്മർ ബ്ലാക്ക്സ്...! സൽവാറിൽ തിളങ്ങി കല്യാണി പ്രയദർശൻ, ചിത്രങ്ങൾ കാണാം

ശ്രീലങ്കയിൽ ചിത്രീകരിക്കാനിരുന്ന ​ഗോട്ടിന്റെ ക്ലൈമാക്സാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. തിരുവനന്തപും ​ഗ്രീൻഫീൽഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ സംവിധായകനായ വെങ്കട് പ്രഭു രണ്ടു ദിവസം മുൻപേ തിരുവനന്തപുരത്തെത്തി ലൊക്കേഷൻ പരിശോധിച്ചിരുന്നു. ശേഷമാണ് താരം ഇപ്പോൾ തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.

ഇളയരാജയുടെ മകളും വെങ്കട് പ്രഭുവിന്റെ കസിനുമായ ഭാവതാരണി ക്യാൻസറിനെ തുടർന്ന് മരിച്ചതാണ് ഷൂട്ടിങ് ശ്രീലങ്കയിൽ നിന്നും കേരളത്തിലേക്ക് മാറ്റിയത്.  അതേസമയം ഫാൻസിനെ കാണുന്നതിനായി വിജയ് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.14 വർഷങ്ങൾക്കു മുമ്പ് കാവലന്റെ ചിത്രീകരണത്തിനായി വിജയ് കേരളത്തിൽ എത്തിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News