Chennai : നടൻ വിജയ് (Actor Vijay) തന്റെ മാതാപിതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. താരത്തിന്റെ പേര് ഉപയോഗിച്ച് പാർട്ടി (Actor Vijay Party) രൂപീകരിച്ചതിനും യോഗം ചേരുന്നതും തടയണമെന്നാവശ്യപ്പെട്ടാണ് വിജയ് മാതാപിതാക്കൾക്കെതിരെ കേസ് നൽകിയിരിക്കുന്നത്. താരത്തിന്റെ അച്ഛനെയും അമ്മയും കൂടാതെ 11 പേർക്കെതിരെയും നടൻ കേസ് നൽകിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചെന്നൈ കോടതിയിൽ സിവിൽ കേസാണ് ഇവർക്കെതിരെ ഫയൽ ചെയ്തിരിക്കുന്നത്. പിതാവ് സംവിധായകനായ എസ് എ ചന്ദ്രശേഖർ, മാതാവ് ശോഭ ചന്ദ്രശേഖർ, വിജയ് മക്കൾ ഇയക്കത്തിന്റെ എക്സിക്യൂട്ടീവുമാർ എന്നിവർക്കെതിരെയാണ് താരം പരാതി രജിസ്റ്റർ ചെയ്തിരിക്കന്നത്. കോടതി സെപ്റ്റംബർ 27ന് കേസ് പരിഗണിക്കുന്നതാണ്. 


ALSO READ : Tamilnadu Assembly Elections 2021: സൈക്കിളിൽ വോട്ട് ചെയ്യാനെത്തി തമിഴ് നടൻ വിജയ്


തമിഴ്നാട്ടിൽ അടുത്തിടെയായി നടക്കാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പിൽ വിജയുടെ ഫാൻസ് അസോസിയേഷനായ വിജയ് മക്കൾ മൻട്രം മത്സരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് താരത്തിന്റെ മാതാപിതാക്കൾ അനുവാദം നൽകുകയും ചെയ്തു. 


ALSO READ : Actor Vijay Rolls Royce Car നാട്ടിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ് ആവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രുപ പിഴ ചുമത്തി


ഒമ്പത് ജില്ലകളിലായി ഒക്ടോബർ 6, 9 തീയതികളിലായിട്ടാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. വിജയുടെ ആരാധകർ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതെ തുടർന്നാണ് നടൻ മാതാപിതാക്കൾക്കെതിരെയും താരത്തിന്റെ പിതാവ് രൂപീകരിച്ച വിജയ് മക്കൾ ഇയക്കത്തിന്റെ ഭാരവാഹികൾക്കെതിരെയും കോടതിയിൽ കേസ് ഫൈയൽ ചെയ്തത്.


ALSO READ : താൻ മനുഷ്യത്വവും വിനയവും പഠിച്ചത് Thalapathy Vijay ൽ നിന്നും: Priyanka Chopra


കഴിഞ്ഞ വർഷമാണ് വിജയയുടെ പിതാവ് എസ്.എ.ചന്ദ്രശേഖർ അഖിലേന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ പാർട്ടി രൂപീകരിച്ചത്. എന്നാൽ താരം തന്റെ പിതാവിന്റെ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്നും അറിയിച്ചു. കൂടാതെ തന്റെ പേരും ചിത്രവും ഫാൻ ക്ലബ്ബുകളെയും രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിജയ് അന്ന് വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.