ബോളിവുഡിലെന്നപോലെ ഹോളിവുഡിലും തിളങ്ങിയ താരമാണ് പ്രിയങ്ക ചോപ്ര. തന്റെ പതിനെട്ടാമത്തെ വയസിൽ ലോകസുന്ദരിപ്പട്ടം നെറുകയിൽ ചൂടിയ ശേഷമാണ് താരം വെള്ളിത്തിരയിൽ തിളങ്ങിയത്. നിരവധി ആരാധകരാണ് ലോകം മുഴുവനുമായി താരത്തിന് ഉള്ളത്.
വിവാഹത്തോടെ കൂടുതൽ പ്രശസ്തയായ താരമാണ് പ്രിയങ്ക (Priyanka Chopra). ഹോളിവുഡ് താരവും ഗായകനുമായ നിക് ജോനസ് (Nick Jonas) ആണ് പ്രിയങ്കയുടെ ഭർത്താവ്. തന്നെക്കാൾ 10 വയസ്സിന് താഴെ പ്രായമുള്ള നിക്കുമായുള്ള പ്രണയ വിവാഹം നിരവധി ചർച്ചകൾക്ക് ഇടയായിട്ടുണ്ട്. എന്തായാലും അവര് സന്തോഷത്തോടെ ജീവിക്കുന്നു.
Also Read: Surya യെ വിവാഹം കഴിക്കാൻ കാരണമായ രഹസ്യം വെളിപ്പെടുത്തി Jyothika
പ്രിയങ്ക വെള്ളിത്തിരയിൽ എത്തുന്നത് 2000 ൽ നേടിയ ലോകസുന്ദരിപ്പട്ടത്തിന് ശേഷമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. 2002 ൽ വിജയുമൊത്ത് (Thalapathy Vijay) തമിഴനിലൂടെയാണ് പ്രിയങ്ക ചോപ്ര സിനിമയിലേക്ക് വരുന്നത്.
പ്രിയ എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രം മികച്ച വിജയം നേടിയിരുന്നു. അതിന് ശേഷമാണ് താരം ബോളിവുഡിൽ എത്തിയതും മിന്നിത്തിളങ്ങിയതും. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയിലെ അനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയങ്ക ചോപ്ര.
Also Read: Marakkar Arabikkadalinte Simham എന്ന് റിലീസ് ചെയ്യും? മാസ് മറുപടിയുമായി Mohanlal
അതായത് തന്റെ ആദ്യ സിനിമയായ തമിഴൻ അഭിനയിക്കുന്ന സമയത്ത് വിജയിൽ (Actor Vijay) നിന്ന് താൻ പഠിച്ച ചില പാഠങ്ങളാണ് ഇപ്പോൾ താരം വെളിപ്പെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തന്റെ പുസ്തകമായ അൺഫിനിഷ്ഡിലാണ് പ്രിയങ്ക ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
തമിഴകത്തിന്റെ സൂപ്പർതാരം തലപതി വിജയിയിൽ (Vijay) നിന്നാണ് താൻ വിനയവും മനുഷ്യത്വവും പഠിച്ചതെന്നും പുസ്തകത്തിൽ വിവരിച്ച പ്രിയങ്ക അദ്ദേഹത്തിന്റെ ആരാധകരോടുളള അദ്ദേഹത്തിന്റെ പെരുമാറ്റരീതിയെ കുറിച്ചും പുസ്തകത്തിൽ എഴുതിയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ പെരുമാറ്റ രീതികൾ തന്നെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.
Also Read: viral photos: Mammootty യുടെ വീട്ടിൽ ലാലേട്ടൻ, ഞെട്ടിത്തരിച്ച് കുഞ്ഞു മറിയം
മാത്രമല്ല വർഷങ്ങൾക്ക് ശേഷം ന്യൂയോർക്ക് സിറ്റിയിൽ ക്വാണ്ടിക്കോ വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെ ആരാധകർ ഫോട്ടോയെടുക്കാൻ തടിച്ചുകൂടിയിരുന്നുവെന്നും അന്ന് തമിഴന്റെ സെറ്റിൽ വെച്ച് വിജയ് തന്നോട് പറഞ്ഞ കാര്യങ്ങൾ താൻ ഓർത്തുവെന്നും പ്രിയങ്ക (Priyanka Chopra) എഴുതിയിട്ടുണ്ട്. ഇത് കൂടാതെ തന്റെ ബാല്യത്തെ കുറിച്ചും കൗമാരത്തെ കുറിച്ചും സിനിമാ ജീവിത്തെ കുറിച്ചുമെല്ലാം പുസത്കത്തിൽ താരം വിശദീകരിക്കുന്നുണ്ട്.
ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ ആരാധകർക്കൊപ്പം ചിത്രങ്ങൾ എടുക്കുമ്പോൾപോലും താൻ തന്റെ ആദ്യകാല നായക നടനെ കുറിച്ചായിരുന്നു ചിന്തിച്ചതെന്നും ആരാധകരുമായി എങ്ങനെവേണം ഇടപെടാൻ എന്നുള്ള വിജയിയുടെ വാക്കുകൾ തനിക്ക് എന്നും തനിക്ക് പ്രചോദനമായിരുന്നുവെന്നും പ്രിയങ്ക പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...