ചെന്നൈ : വിജയ് ചിത്രം വരിസുവിന്റെ സക്കൻഡ് ലുക്ക് പുറത്ത് വിട്ടു. വിജയിയുടെ 48 പിറന്നാളിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് താരത്തിന്റെ അടുത്ത ചിത്രത്തമായ തലപതി 66ന്റെ ടൈറ്റിലും ഫസ്റ്റ്ലുക്കും പുറത്ത് വിട്ടത്. ബോസ് തിരികെയെത്തുന്നു എന്ന ക്യാപ്ഷനോട് പങ്കുവച്ച് ആദ്യ പോസ്റ്ററിൽ വിജയിയെ ഒരു കോർപ്പറേറ്റ് ലുക്കിലായിരുന്നു അവതരിപ്പിച്ചിരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ സക്കൻഡ് ലുക്കിലൂടെ ഇതൊരു വിജയ് ചിത്രം തന്നെയാണെന്ന് ഉറപ്പിക്കുവിധമാണ് അണിയറ പ്രവർത്തകർ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ഗ്രാമാന്തരീഷം തോന്നിപ്പിക്കുവിധം പച്ചക്കറി വാഹനത്തിൽ കുട്ടികൾക്കൊപ്പം യാത്ര ചെയ്യുന്ന വിജയിയെയാണ് സക്കൻഡ് ലുക്കിൽ അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്. 


ALSO READ : Actor Vijay birthday: നാൽപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിച്ച് ദളപതി വിജയ്



ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ബാനറിൽ രാജു ശ്രീരിഷ് നിർമിക്കുന്ന ചിത്രം ദേശീയ അവാർഡ് ജേതാവായ വംശി പൈഡിപള്ളിയാണ്. തമനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 2023 പൊങ്കൽ റിലീസായി വരിസു തിയറ്ററുകളിലെത്തും. 


രശ്മിക മന്ദനായാണ് ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത്. ഇരുവരെയും കൂടാതെ പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ജയസുധ, ശ്രീകാന്ത്, ഷാം, യോഗി ബാബു, സംഗീത, സംയുക്ത തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഹരി, ആശിഷോർ സോളമൻ എന്നിവർക്ക് സംവിധായകൻ വംശിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 


ALSO READ : തലപതി ചിത്രം നിർമിക്കാൻ തല? വിജയ് ചിത്രത്തിൽ ധോണി അതിഥി വേഷത്തിലെത്തുമെന്നും റിപ്പോർട്ട്



വരിസുവിന് ശേഷം ലോകേഷ് കനകരാജുമായിട്ടാണ് വിജയുടെ അടുത്ത ചിത്രം ഒരുങ്ങുന്നത്. തലപതി 67 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഫസ്റ്റ്ലുക്കും ഇന്ന് ജൂൺ 22ന് ഉണ്ടായേക്കും. തലപതി 67ന് ശേഷം വിജയ് 68-ാം ചിത്രം ക്രിക്കറ്റ് താരം ധോണിയ്ക്കൊപ്പം ചേർന്നായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.