വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പതാക നാളെ പുറത്തിറക്കും. രാവിലെ 10.30 ന് ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് വിജയ് പതാകയുയര്‍ത്തുക. പാര്‍ട്ടി ഗാനവും നാളത്തെ ചടങ്ങിൽ പുറത്തിറക്കുമെന്നാണ് വിവരം.


COMMERCIAL BREAK
SCROLL TO CONTINUE READING

മഞ്ഞ നിറത്തിലായിരിക്കും കൊടി എന്നാണ് സൂചന. തമിഴ്‌നാട്ടിൽ സമത്വത്തിന്റെ അടയാളമായാണ് മഞ്ഞ നിറത്തത്തെ കാണുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബുസി ആനന്ദ്  മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇപ്പോൾ ധരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.


അതേസമയം ടിവികെ പാർട്ടി പതാക എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇന്നലെ നടന്ന പാർട്ടിയിൽ നിന്നാണ് ചിത്രങ്ങൾ ചോർന്നതെന്നാണ് വിവരം. മഞ്ഞ നിറത്തിൽ നടുവിലായി ചുവന്ന വൃത്തത്തിൽ വിജയ്‌യുടെ ചിത്രമുള്ള പതാകയാണ് പ്രചരിക്കുന്നത്. എന്നാൽ മുഖം പതാകയിൽ ഉൾപ്പെടുത്തിയത് സമൂഹമാധ്യമത്തിൽ വിമർശനങ്ങൾക്ക് കാരണമായി. എംജിആർ പോലും പതാകയിൽ ചിത്രം ഉൾപ്പെടുത്തിയിരുന്നില്ല എന്നാണ് വിമർശനം. അതേസമയം പ്രചരിക്കുന്നത് ഔദ്യോ​ഗിക പതാകയുടെ ചിത്രമല്ലെന്നും വിവരങ്ങളുണ്ട്. 


Read Also:  "മറ്റൊരു ബലാത്സംഗം വരെ കാത്തിരിക്കാനാവില്ല'' പ്രത്യേക സമിതി രൂപീകരിച്ച് സുപ്രീം കോടതി


നാളെ നടക്കുന്ന ചടങ്ങിൽ മൂന്നൂറോളം പ്രവർത്തകർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കേരളമുൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്കും ക്ഷണമുണ്ട്. 


സ്വന്തം സ്ഥലങ്ങളിലാണ് ആദ്യം കൊടി മരം സ്ഥാപിക്കേണ്ടതെന്നും പൊതു സ്ഥലങ്ങള്‍ അനുമതിയില്ലാതെ  സ്ഥാപിക്കരുതെന്നും നിർദ്ദേശമുണ്ട്. 
പുതിയ ചിത്രമായ ഗോട്ട് റിലീസ് ചെയ്യുന്ന തിയറ്ററുകളിലും പതാക ഉയര്‍ത്തുമെന്നാണ് സൂചന. 1000 തിയറ്ററുകളില്‍ പതാക ഉയര്‍ത്താനാണ് സംഘാടകർ ഒരുങ്ങുന്നത്.
 
കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി പ്രഖ്യാപിച്ചത്. സിനിമ നിർത്തുകയാണെന്നും 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും പ്രസ്താവനയിലൂടെ വിജയ് അറിയിച്ചിരുന്നു.


സിനിമ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം ഇതാദ്യമായിട്ടല്ല തമിഴ്നാട്ടിൽ. എംജിആർ, ജയലളിത, വിജയ്കാന്ത് തുടങ്ങി അനേകം സിനിമ താരങ്ങളാണ് ദ്രാവിഡ പശ്ചാതലമുള്ള തമിഴ് രാഷ്ട്രീയചരിത്രത്തിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.