ചെന്നൈ : തമിഴ് ആക്ഷൻ ഹീറോ വിശാലിന്റെ 32-ാം ചിത്രം 'ലാത്തി'യുടെ ടീസർ പുറത്ത് വിട്ടു. നടന്മാരായ രമണയും നന്ദയും ചേർന്നുള്ള റാണാ പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഏ.വിനോദ് കുമാറാണ്. സാധാരണ പോലീസുകാരനായി എത്തുന്ന വിശാലിന്റെ തീപാറുന്ന ആക്ഷൻ സീനുകൾ ചേർത്താണ് ടീസർ ഒരുക്കിയിരിക്കുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം തയ്യാറാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആക്ഷനും വൈകാരികതയും സമ്മിശ്രമായി ചേർന്ന് ഒരു  പോലീസ് സ്റ്റോറിയാണ് ലാത്തി. തെന്നിന്ത്യൻ നടി സുനൈനയാണ് ചിത്രത്തിൽ വിശാലിന്റെ നായിക. കൂടാതെ ലാത്തിയിൽ ശക്തനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ മലയാളി താരത്തെയാണ് കാസ്റ്റ് ചെയ്തിരിക്കുന്നുതെന്നാണ് റിപ്പോർട്ട്. എന്നാൽ ആ താരത്തെ ടീസറിൽ അവതരിപ്പിച്ചിട്ടില്ല.



ALSO READ : Nanpakal Nerathu Mayakkam : മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു


നടൻ പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവൻ ഷങ്കർ രാജ ചിത്രത്തിന് സംഗീത സംവിധാനവും, ബാലസുബ്രഹ്മണ്യം ഛായഗ്രഹണവും നിർവഹിക്കുന്നു. ' ലാത്തി ' യുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. പുലുമുരുകന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയിനാണ് ചിത്രത്തിലെ ആക്ഷൻ മാസ്റ്റർ. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.