ജീവിതത്തിലേക്ക്  ഒരു പുതിയ അതിഥികൂടിയെത്തിയതായി നടന്‍  വിഷ്ണു ഉണ്ണികൃഷ്ണന്‍ (Vishnu Unnikrishnan). 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫേസ്ബുക്കിലൂടെയാണ് നടന്‍ ഈ സന്തോഷവാര്‍ത്ത അറിയിച്ചത്.  ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നുവെന്നാണ് വിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചത്. 



നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ അച്ഛനായ വിവരം അറിഞ്ഞ്, അച്ഛനും അമ്മയ്ക്കും കുഞ്ഞിനും  ആശംസകള്‍ നേര്‍ന്ന് ആരാധകരും എത്തി.



കോതമംഗലം സ്വദേശിനിയായ ഐശ്വര്യയാണ് വിഷ്ണുവിന്‍റെ ഭാര്യ.ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു വിഷ്ണു വിവാഹിതനായത്.  വിവാഹ നിശ്ചയവും സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തയാക്കിയിരുന്നു  വിഷ്ണു ഉണ്ണികൃഷ്ണന്‍.  
നമ്മളെയൊന്നും ചീത്ത വിളിക്കാന്‍പോലും ഒരു പെണ്ണില്ലല്ലോ എന്നുള്ള പരാതിയും തീര്‍ന്നുട്ടാ' എന്ന ക്യാപ്ഷനിലായിരുന്നു വിവാഹ നിശ്ചയത്തിന് ശേഷ൦   ഭാവി വധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ കൊണ്ട് വിഷ്ണു  അറിയിച്ചത്.


പിന്നീട്  ഭര്‍ത്താവ് എന്ന റോളില്‍ നിന്നും അച്ഛന്‍ എന്ന വേഷത്തിലേക്ക് മാറാനൊരുങ്ങുന്ന വിശേഷവും വിഷ്ണു പങ്കുവെച്ചിരുന്നു. 


മലയാള സിനിമാലോകത്ത് നടനും തിരക്കഥാകൃത്തുമായി പേരെടുത്ത വ്യക്തിയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. 2003ല്‍ എന്‍റെ വീട് അപ്പൂന്‍റേം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ വിഷ്ണു 2015ല്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് ബിബിന്‍ ജോര്‍ജ്ജിനൊപ്പം തിരക്കഥാകൃത്തായി എത്തിയത്. തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക് റോഷന്‍,ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്കും ഇരുവരും ചേര്‍ന്ന് തിരക്കഥ രചിച്ചു.  ഇതിനകം  നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുമുണ്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍.