വാക്‌സിൻ എടുത്തതിന് തൊട്ട് പിന്നാലെ ഹൃദയാഘാതം; തമിഴ് നടൻ വിവേക് അതീവ ഗുരുതരാവസ്ഥയിൽ
ഇന്ന് രാവിലെ ഒരു ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിന് എത്തിയപ്പോൾ പെട്ടെന്ന് നെഞ്ച് വേദന ഉണ്ടാവുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.
Chennai: പ്രശസ്‌ത തമിഴ് നടൻ വിവേകിനെ ഹൃദയാഘാതത്തെ (Heart Attack) തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒരു ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിന് എത്തിയപ്പോൾ പെട്ടെന്ന് നെഞ്ച് വേദന ഉണ്ടാവുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. വ്യാഴഴ്ച്ചയാണ് വിവേക് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. ചെന്നൈയിലെ ഒമാനദുരർ ആശുപത്രിയിൽ നിന്നാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്.
ഇന്നലെ ആദ്യ ഡോസ് വാക്‌സിൻ (Vaccine) സ്വീകരിച്ച നടൻ വാക്‌സിൻ ഇപ്പോൾ ലഭിക്കുന്ന എല്ലാവരും തന്നെ മടി കാണിക്കാതെ വാക്‌സിൻ സ്വീകരിക്കാൻ മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാക്‌സിന്റെ സുരക്ഷിതത്വത്തെ പറ്റി ആശങ്കപ്പെടേണ്ടതില്ലെന്നും വാക്‌സിൻ നമ്മെ സുരക്ഷിതരാക്കാൻ വേണ്ടി നിർമ്മിച്ചിരിക്കുന്നതാണെന്നും അദ്ദേഹം വാക്‌സിൻ സ്വീകരിച്ചതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ALSO READ: Tovino Thomas ന് കോവിഡ് സ്ഥിരീകരിച്ചു, വീട്ടിൽ നിരീക്ഷണത്തിൽ
മാസ്ക് ഉപയോഗിക്കുന്നതും, കൈ കഴുകുന്നതും, സാമൂഹിക അകലം (Social Distancing) പാലിക്കുന്നതും നമ്മെ സുരക്ഷിതരാക്കാൻ നമ്മൾ ചെയ്യുമ്പോൾ വാക്‌സിൻ നമ്മെ രോഗത്തിൽ നിന്ന് രക്ഷിക്കാനുള്ള മറ്റൊരു വഴിയാണ്. അത് കൊണ്ട് തന്നെ വാക്‌സിൻ നിങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്നിരിക്കും. വാക്‌സിൻ എടുത്താൽ രോഗം വരില്ലെന്നല്ല ഞാൻ പറയുന്നതെന്നും രോഗം വന്നാൽ അത് മരണത്തിൽ അവസാനിക്കില്ലെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.
ALSO READ: Akshay Kumar ന് കോവിഡ്, വീട്ടില്‍ നിരീക്ഷണത്തില്‍ ഉടന്‍ തന്നെ തിരിച്ചെത്തുമെന്ന് താരം
ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ (Hospital) പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് വരികയാണ്. ഹൃദയാഘാതത്തിനോടൊപ്പം അദ്ദേഹത്തിന് ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ട്. ആവശ്യമായ ചികിത്സ നൽകി വരികയാണ്.
ഹിന്ദി സിനിമ വിക്കി ഡോണോരുടെ തമിഴ് (Tamil) പതിപ്പായ ധാരാള പ്രഭുവിലാണ് വിവേക് അവസാനമായി അഭിനയിച്ചത്. കമല ഹാസന്റെ ഇന്ത്യൻ 2 വിൽ അഭിനയിച്ച് കൊണ്ട് ഇരിക്കുകയായിരുന്നു വിവേക് ഇപ്പോൾ. കഴിഞ്ഞ മാർച്ചിൽ ഇന്ത്യയിൽ ലോക്ക്ഡൗൺ വന്ന അതെ ആഴ്ചയിൽ തന്നെയായിരുന്നു ഹരീഷ് കല്യാൺ അഭിനയിച്ച ധാരാള പ്രഭു റിലീസ് ചെയ്‌തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...