കണ്ണൂർ: പ്രമുഖ സിനിമ സീരിയൽ നാടക നടനും സംവിധായകനുമായ വി പി രാമചന്ദ്രൻ അന്തരിച്ചു. 81 വയസ്സായിരുന്നു. റിട്ടയേഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനായ രാമചന്ദ്രൻ 1987 മുതൽ 2016 വരെ സിനിമയിൽ സജീവമായിരുന്നു. 19 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവാണ്. നിരവധി സിനിമകളിൽ ശബ്ദം നൽകി. അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു. കിളിപ്പാട്ട്, അപ്പു, അയ്യർ ദ് ഗ്രേറ്റ്, പൊലീസ് ഓഫസർ, കഥാനായിക, ഷെവിലിയർ, സദയം, യുവതുർക്കി, ദി റിപ്പോർട്ടർ, കണ്ടെത്തൽ, അതിജീവനം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ലോക പ്രശസ്ത നർത്തകൻ പത്മഭൂഷൻ വി.പി.ധനഞ്ജയന്റെ സഹോദരനാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Nivin Pauly: പരാതി വ്യാജം; സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്ന് നിവിൻ പോളി


കൊച്ചി: തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തെറ്റാണെന്ന് നടൻ നിവിൻ പോളി. ബലാത്സംഗ പരാതി വ്യാജമാണെന്നും സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നിവിൻ പോളി വ്യക്തമാക്കി. പരാതിക്കാരിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. തന്റെ ഭാഗത്ത് 100 ശതമാനം ന്യായമുണ്ട്. നിരപരാധിത്വം തെളിയിക്കും. വ്യാജ പരാതി ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിവിൻ കുറിച്ചു. കോതമംഗലം സ്വദേശിയായ യുവതിയുടെ പരാതിയിൽ നിവിൻ പോളിയടക്കം 6 പേർക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.


ഒന്നരമാസം മുമ്പ് കോതമംഗലം ഊന്നുകൽ പൊലീസ് വിളിച്ചിരുന്നുവെന്നും പരാതിക്കാരിയെ അറിയില്ലെന്ന് പൊലീസിനോട് പറഞ്ഞുവെന്നും താരം വ്യക്തമാക്കി. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. പോരാട്ടം തുടരുമെന്നും ഇവിടെ എല്ലാവർക്കും ജീവിക്കണമെന്നും നിവിൻ പോളി പറഞ്ഞു. ആരോപണം സത്യമല്ലെന്ന് തെളിയുമ്പോൾ മാധ്യമങ്ങൾ കൂടെ നിൽക്കണമെന്നും താരം കൂട്ടിച്ചേർത്തു.


പൊലീസ് പറഞ്ഞ പ്രതിപട്ടികയിലെ പലരെയും തനിക്കറിയില്ലെന്നും നിവിൻ പറഞ്ഞു. ഈ നിർമ്മാതാവിനെ ദുബായ് മാളിൽ വച്ച് കണ്ടിട്ടുണ്ടെന്നും എന്നാൽ തീയതി പറയാനാകില്ല. സിനിമയുടെ ഫണ്ടിംഗ് സംബന്ധിച്ചുള്ള കൂടിക്കാഴ്ചയായിരുന്നുവെന്നും പിന്നെ കണ്ടിട്ടില്ലെന്നും താരം വ്യക്തമാക്കി. വ്യാജ ആരോപണം ബാധിക്കുന്നത് കുടുംബത്തെയാണ്. ആദ്യം അമ്മയെ ആണ് വിളിച്ചത്. അവരെല്ലാം തന്റെ ഒപ്പം നിൽക്കുന്നുവെന്നും താരം പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.