മലയാള സിനിമയിലെ പ്രശസ്തരായ നിർമ്മാതാക്കളിൽ ഒരാളാണ് നടൻ സുരേഷ് കുമാർ. നിർമ്മാതാക്കളുടെ അസോസിയേഷനിലും ഫിലിം ചേമ്പറിലും ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തി കൂടിയായ അദ്ദേഹം അടുത്ത കാലത്തായി പല സിനിമകളിലൂടെയും സ്ക്രീനിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. പലർക്കും ഒരു നിർമ്മാതാവെന്നതിനേക്കാൾ നടി മേനകയുടെ ഭർത്താവ്, തെന്നിന്ത്യൻ നടി കീർത്തി സുരേഷിന്റെ അച്ഛൻ എന്ന നിലകളിലും സുരേഷ് പരിചിതനാണ്. മലയാള സിനിമ ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ടു വരുന്ന ഏതൊരു വിഷയത്തിലും സുരേഷ് കുമാർ തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാറുണ്ട്. അത്തരത്തിൽ മലയാള സിനിമ മേഖലയിലെ അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് നിർമ്മാതാവ് നടത്തിയ ചില പരാമർശങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് അഭിനേതാക്കൾ പ്രതിഫലം ചോദിക്കുന്നതെന്ന് സുരേഷ് കുമാർ വിമർശിച്ചു. ചോദിക്കുന്നത് ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തിയറ്ററിൽ കളക്ഷനില്ല.  സിനിമ കാണാൻ ആളില്ല, 15 ആൾക്കാർ ഉണ്ടെങ്കിലേ ഷോ തുടങ്ങുകയുള്ളൂ. അത്രയും പേർക്ക് വേണ്ടി തിയറ്ററുകാർ കാത്തിരിക്കുകയാണ്. പല സ്ഥലത്തും ഷോ നടക്കുന്നില്ല. നിർമാതാക്കൾ മാത്രമല്ല, എല്ലാവരും ഇക്കാര്യം മനസിലാക്കണം. ഇത്തരത്തിൽ യാതൊരു മര്യാദയുമില്ലാതെ പണം ചോദിക്കുന്ന അഭിനേതാക്കളെ ഒഴിവാക്കുമെന്നും സുരേഷ് പറഞ്ഞു. നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനിടെ ആയിരുന്നു നിർമാതാവിന്റെ പ്രതികരണം.


ALSO READ: 'ആ കാര്യത്തിൽ എന്തുകൊണ്ടും അജിത്തിനേക്കാൾ ഒരു പിടിമുന്നിൽ മമ്മൂട്ടി തന്നെ': നടി ദേവയാനിയുടെ വാക്കുകൾ ശ്രദ്ധനേടുന്നു


സുരേഷ് കുമാറിന്റെ വാക്കുകൾ


“അഭിനേതാക്കളുടെ കോസ്റ്റ് വല്ലാണ്ട് കൂടി പോകുകയാണ്. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് അവർ ചോദിക്കുന്ന പ്രതിഫലം. അതൊന്നും കൊടുക്കാൻ പറ്റുന്ന രീതിയിൽ അല്ല മലയാള സിനിമ ഉള്ളത്. അങ്ങനെ ഉള്ളവരെ ഒഴിവാക്കി കൊണ്ടുള്ള സിനിമകളാകും ഇനി വരാൻ പോകുന്നത്. അങ്ങനെ വലിയ തുകകൾ ചോദിക്കുന്നവരെ ഒഴിവാക്കുന്ന നടപടി നാളയോ മറ്റന്നാളോ ഉണ്ടാകും. ഇതെല്ലാവർക്കും മുന്നറിയിപ്പാണ്. ചോദിക്കുന്നത് ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുത്. വല്ലാത്തൊരു പോക്കാണത്. തിയറ്ററിൽ കളക്ഷനില്ല. ആളില്ല. 15 ആൾക്കാർ ഉണ്ടെങ്കിലേ ഷോ തുടങ്ങുള്ളൂ. അത്രയും പേർക്ക് വേണ്ടി തിയറ്ററുകാർ കാത്തിരിക്കുക ആണ്. പല സ്ഥലത്തും ഷോ നടക്കുന്നില്ല. നിർമാതാക്കൾ മാത്രമല്ല, എല്ലാവരും ഇക്കാര്യം മനസിലാക്കണം. പ്രൊഡ്യൂസർ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത്. നോട്ടടിച്ചല്ല കൊണ്ട് വരുന്നത്. അതെല്ലാവരും മനസിലാക്കണം. ആരെ വച്ചായാലും സിനിമ ചെയ്യാം.


സിനിമയ്ക്ക് കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കിൽ സിനിമ ഓടും. അത് ഹിറ്റാകും. ആളുകൾ കാണും, അഭിനന്ദിക്കും. ഇവിടെ ഇനി വലിയ രീതിയിൽ കാശ് വാങ്ങിക്കുന്നവർ വീട്ടിൽ ഇരിക്കുന്ന രീതിയിലേക്കാകും ഇനി പോകുന്നത്. ഇതൊരു മുന്നറിയിപ്പ് കൂടിയാണ്”. സുരേഷ് കുമാർ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.