തിരുവനന്തപുരം: യുവനടി അഹാന കൃഷ്ണയ്ക്ക് കോവിഡ്. തനിക്ക്  കുറച്ച് ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചുയെന്ന് നടി തന്നെയാണ് തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് തുടർന്ന് നടി നിലവിൽ ക്വറന്റീനിലാണ്. 



COMMERCIAL BREAK
SCROLL TO CONTINUE READING

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും ഇപ്പോൾ ഏകന്തയിൽ സ്വയം ആസ്വദിക്കുകയാണെന്നാണ് നടി ഇൻസ്റ്റാ​ഗ്രാമിൽ (Instagram) പങ്കുവെച്ച സ്റ്റോറിയിലുടെ അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തന്റെ ആരോ​ഗ്യ സ്ഥിതി മെച്ചപ്പെട്ടെന്നും ഉടൻ തന്നെ കോവിഡ് നെഗറ്റീവാകുമെന്നും നടി മറ്റൊരു സ്റ്റോറിയിലൂടെ അറിയിച്ചു.


ALSO READ: ശ്രീവിദ്യയുടെ ശരിക്കുള്ള അസുഖം മനസിലാക്കുന്നത് വളരെ വൈകിയാണ്: Actor Madhu


നടനും ബിജെപി പ്രവർത്തകനുമായി കൃഷ്ണകുമാറിന്റെ മകളാണ് അഹാന. കഴിഞ്ഞ ക്രിസ്മസ് ദിവസം കൃഷ്ണകുമാർ പങ്കുവെച്ച കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളിൽ അഹാനയുടെ (Ahaana Krishna) അസാന്നിധ്യം കമ്മന്റുകളിൽ ആരാധകർ ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് തനിക്ക് കോവിഡാണ് നടി വെളിപ്പെടുത്തിയത്.


ALSO READ: Kohliയുടെ സാന്നിധ്യം Covid നൽകിയ ആനുകൂല്യം, നിറവയറുമായി Vogueന്‍റെ മുഖചിത്രമായി അനുഷ്ക ശർമ


മലയാളത്തിൽ സോഷ്യൽ മീഡിയിൽ (Social Media) ഏറ്റവും കൂടുതൽ സജീവമായ നടിമാരിൽ ഒരാളാണ് അഹാന. അഹനായുടെ ചില നിലപാടുകളിൽ പലപ്പോഴായി സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുമുണ്ട്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന് സിനിമയിലൂടയാണ് അഹാന മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. ലൂക്ക എന്ന് സിനിമയിലും അഹാന പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.