Amala Paul: ബോളിവുഡിൽ ചേക്കേറാൻ അമല പോൾ; കൈതിയുടെ ഹിന്ദി റീമേക്കിൽ തുടക്കം?
കൈതിയുടെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് അമല പോൾ.
നടി അമല പോൾ ബോളിവുഡിലേക്ക്. കാർത്തി അഭിനയിച്ച തമിഴ് ചിത്രം കൈതിയുടെഹിന്ദി റീമേക്കിലാണ് അമല അഭിനയിക്കുന്നത്. ഭോല എന്ന ഹിന്ദി പതിപ്പിന് പേര് നൽകിയിരിക്കുന്നത്. അജയ് ദേവ്ഗൺ ആണ് കാർത്തി അവതരിപ്പിച്ച ദില്ലി എന്ന വേഷത്തിലെത്തുന്നത്. അജയ് ദേവഗണിന്റെ നാലാമത്തെ സംവിധാന ചിത്രം കൂടിയാണിത്. നടി തബുവും ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ചിത്രം 2023 ഓഗസ്റ്റ് 30ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ദൃശ്യം 2 ആണ് അജയ് ദേവഗണിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. അക്ഷയ് ഖന്ന, തബു, ശ്രിയ ശരൺ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു.
Also Read: Godfather Movie OTT: 'ഗോഡ്ഫാദർ' ഉടൻ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?
ലോകേഷ് കനകരാജ് ആണ് കൈതി സംവിധാനം ചെയ്തത്. മികച്ച പ്രശംസ നേടിയ ചിത്രം ബോക്‌സ് ഓഫീസിൽ വൻ ഹിറ്റ് ആയിരുന്നു. കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു 'കൈതി'. ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുകയാണ്. 'ദളപതി 67'ന് ശേഷം മാത്രമേ 'കൈതി 2'ന്റെ ജോലികള്‍ ലോകേഷ് കനകരാജ് തുടങ്ങുവെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം 'ടീച്ചര്‍' എന്ന മലയാള ചിത്രമാണ് അമലയുടേതായി റിലീസിനൊരുങ്ങുന്നത്. അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം അമല മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രം ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ എത്തും. ക്രിസ്റ്റഫര്‍, ആടുജീവിതം, ദ്വിജ എന്നിവയാണ് അമലാ പോളിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...