തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് അമല പോൾ. മലയാളിയായ താരം തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങി. സിനിമയിൽ നിന്ന് ഒരിടവേളയെടുത്ത താരം വീണ്ടും സിനിമയിൽ സജീവമാകുകയാണ്. മലയാള സിനിമയിലും അമല അഭിനയിക്കുന്നുണ്ട്. ടീച്ചർ എന്ന ചിത്രമാണ് അമലയുടേതായി അടുത്തിടെ പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ക്രിസ്റ്റഫർ, പൃഥ്വിരാജ് ചിത്രം ആടുജീവിതം എന്നിവയാണ് അമലയുടെ മലയാള ചിത്രങ്ങൾ. മൈൽ സ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ ആടുജീവിതത്തിന്റെ വിശേഷങ്ങളെ കുറിച്ച് പറയുകയാണ് അമല പോൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

''ആടു ജീവിതം ഒരു മൈൽ സ്റ്റോൺ ഫിലിം ആകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. കാരണം അത്രയും ഉയർച്ചയിലൂ‌ടെയും താഴ്ചയിലൂടെയും കടന്ന് പോയ സിനിമയാണത്. പൃഥിയുടെ മറ്റൊരു ഡൈമൻഷൻ ആയിരിക്കും അതിൽ കാണുക. കാരണം അതിൽ അഭിനയിക്കുമ്പോഴും എനിക്ക് പൃഥിരാജിനൊപ്പം അഭിനയിക്കുന്നതായിട്ട് തോന്നിയില്ല. നജീബ് എന്ന കഥാപാത്രത്തെ ആണ് ഞാനതിൽ കണ്ടത്. 


Also Read: Vineeth Sreenivasan: ആശാനൊപ്പം എത്തി നിൽക്കുന്ന ശിഷ്യന്മാർ; വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ്സ് ആയിരുന്ന ഇവർ ഇന്ന് മലയാളത്തിലെ മികച്ച സംവിധായകരാണ്...


 


താൻ ഒരു മെത്തേഡ് ആക്ടർ അല്ലന്നാണ് അദ്ദേഹം എപ്പോഴും പറയാറുള്ളത്. പക്ഷെ അദ്ദേഹം മെത്തേഡ് ആക്ടർ ആണെന്നാണ് ആ സിനിമയിൽ നിന്നും മനസ്സിലായത്. ചിത്രത്തിന്റെ ഭാ​ഗമായത് അനു​ഗ്രഹമായി കാണുന്നു. ചിത്രത്തിന് വേണ്ടി ബ്ലെസിയേട്ടൻ നടത്തിയ പ്രയത്നങ്ങൾ അത്ഭുതകരമാണ്.''



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.