Anna Ben: അടിച്ചു മോനേ...നടി അന്ന ബെന്നിന് യുഎഇ ഗോൾഡൻ വിസ
Anna Ben Recieved Golden Visa from CEO Iqbal Marconi: കുമ്പളങ്ങി നൈറ്റ്സിലാണ് ആദ്യമായി അന്ന ബെൻ എത്തുന്നത്.
ദുബായ്: യു.എ.ഇ. ഗോള്‍ഡന്‍ വിസ കരസ്ഥമാക്കി നടി അന്ന ബെൻ. ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. സിനിമയിലെത്തി കുറച്ചു കാലമേ ആയിട്ടുള്ളുവെങ്കിലും ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമാകാൻ നടിക്കു സാധിച്ചു.
തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന ശ്യാം പുഷ്ക്കർ തിരക്കഥയെഴുതി മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലാണ് ആദ്യമായി എത്തുന്നത്. ഒരു പുതുമുഖമായിരുന്നിട്ടും കുമ്പളിങ്ങിയിലെ അന്നയുടെ കഥാപാത്രത്ത പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. തന്റെ അഭിനയ മികവിനാൽ സിനിമയിലെ ബേബ് മോൾ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കാൻ നടിക്ക് സാധിച്ചു.
ALSO READ: എനിക്ക് കിട്ടിയ ആ പുരസ്കാരം ഞാൻ ശുചിമുറിയുടെ വാതിലിന്റെ പിടിയാക്കി ഉപയോഗിച്ചു; നസിറുദ്ദീൻ ഷാ
നടിയുടെ സിനിമ കരിയറിൽ ഏറെ ശ്രദ്ദ നേടിയ മറ്റൊരു സിനിമയാണ് ഹെലൻ. ഹെലനിലെ അഭിനയത്തിന് അന്ന ബെന്നിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. 2020 ലെ മികച്ച അഭിനേത്രിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് അന്ന ബെൻ നേടിയെടുത്തു.
അർജുൻ അശോകൻ നായകനായെത്തിയ ത്രിശങ്കുവാണ് അന്ന ബെന്നിന്റെ ഏറ്റവും പുതിയ ചിത്രം. അതേസമയം അടുത്തകാലത്തായി ഒട്ടേറെ താരങ്ങളാണ് യുഎഇ ഗോൾഡൻ വിസയ്ക്ക് അർഹരായത്. ഇ.സി.എച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു ചലച്ചിത്ര താരങ്ങള്‍ക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...