കൊച്ചിയിലെ തന്‍റെ പുതിയ ഫ്ലാറ്റ് പരിചയപ്പെടുത്തി അനുശ്രീ, വൈറലായി വീഡിയോ
മലയാളത്തിലെ പുതുമുഖ താരങ്ങളില്‍ ഏറെ പ്രസിദ്ധി നേടിയ താരമാണ് അനുശ്രീ. കോവിഡ് കാലത്തും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം.
മലയാളത്തിലെ പുതുമുഖ താരങ്ങളില്‍ ഏറെ പ്രസിദ്ധി നേടിയ താരമാണ് അനുശ്രീ. കോവിഡ് കാലത്തും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം.
അടുത്തിടെയാണ് അനുശ്രീ (Anusree) കൊച്ചിയില്‍ പുതിയ ഫ്ലാറ്റ് വാങ്ങിയത്. തന്‍റെ പുതിയ ഫ്ലാറ്റിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് അനുശ്രീ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാവുന്നത്.
കാക്കനാട് ആണ് അനുശ്രീ വാങ്ങിയിരിയ്ക്കുന്ന പുതിയ ഫ്ലാറ്റ്. പൊതുവെ ഫ്ലാറ്റ് ജീവിതം ഇഷ്ടമല്ല എങ്കിലും സൗകര്യാര്‍ത്ഥമാണ് കൊച്ചിയില്‍ ഫ്ലാറ്റ് വാങ്ങിയത് എന്ന് അനുശ്രീ വ്യക്തമാക്കി.
Also read: Celebrity Photoshoot: രവിവര്‍മ്മ ചിത്രങ്ങള്‍ പോലെ...!! വൈറലായി രചന നാരായണന്‍കുട്ടിയുടെ ചിത്രങ്ങള്‍
കോവിഡ് (COVID-19) ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവച്ച താരമാണ് അനുശ്രീ. ബോറടി മാറ്റാന്‍ സ്റ്റൈലന്‍ ഫോട്ടോ ഷൂട്ടുമായി സജീവമായിരുന്നു അനുശ്രീ.... അടുത്തിടെ ഗുരുവായൂര്‍ ദര്‍ശനം നടത്തിയതിന്‍റെ ചിത്രങ്ങള്‍ അവര്‍ പങ്കുവച്ചിരുന്നു.