സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രത്തിന് താഴെ അശ്ലീല കമന്റ് നൽകിയ ആൾക്ക് ചുട്ട മറുപടി നൽകി സിനിമാ താരം അപർണ നായർ. തൻ്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച പുതിയ ചിത്രത്തിനു താഴെയാണ് തിരുവനന്തപുരം സ്വദേശിയായ ഒരാൾ അശ്ലീല കമന്റുമായി എത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വികലമായ നീക്കത്തെ കണ്ടു ഞാൻ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കിൽ തെറ്റിയെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും നടി കുറിച്ചു. കമന്റ് ചെയ്ത ആളുടെ കുടുംബ ചിത്രം അടക്കം പോസ്റ്റ് ചെയ്തായിരുന്നു താരത്തിന്റെ പ്രതികരണം.


എന്റെ അഭ്യുതയകാംഷികളുമായി ആശയവിനിമയം നടത്താൻ വേണ്ടിയാണ് ഈയൊരു ഫേസ്‌ബുക്ക് പേജ് കൊണ്ട് ഞാൻ ആഗ്രഹിക്കുന്നതും...

Posted by Aparna Nair on Sunday, June 7, 2020

തൻ്റെ അഭ്യുതയകാംഷികളുമായി ആശയവിനിമയം നടത്താൻ വേണ്ടിയാണ് ഈയൊരു ഫേസ്‌ബുക്ക് പേജ് കൊണ്ട് താൻ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങൾ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതല്ല തൻ്റെ ഉദ്ദേശ്യമെന്ന് താരം വ്യക്തമാക്കി.


Also Read: നടി മേഘ്‌ന രാജിൻ്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു


"അജിത് കുമാർ, നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയിൽ സ്വന്തം മകളെ വാത്സല്യപൂർവ്വം ചേർത്തുനിർത്തിയിട്ടുള്ള  നിങ്ങൾ മനസിലാക്കുക, ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്" അപർണ കുറിച്ചു.


നിവേദ്യം, ബ്യൂട്ടിഫുൾ, കോക്റ്റൈൽ തുടങ്ങി നിരവധി സിനിമയിലൂടെ മലയാളി മനസ്സിൽ ഇടാൻ നേടിയ നടിയാണ് അപർണ. അപർണയെ  നിരവധി നടിമാർ സമൂഹമാധ്യമങ്ങളിൽ നേരിടുന്ന ആക്രമണങ്ങൾക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.