നടി മേഘ്‌ന രാജിൻ്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു

കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കടുത്ത നെഞ്ചുവേദനയും, ശ്വാസതടസ്സവും നേരിട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച്ച ജയനഗറിലെ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Last Updated : Jun 7, 2020, 06:20 PM IST
നടി മേഘ്‌ന രാജിൻ്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു

കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കടുത്ത നെഞ്ചുവേദനയും, ശ്വാസതടസ്സവും നേരിട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച്ച ജയനഗറിലെ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

നടി മേഘ്ന രാജ് ആണ് ഭാര്യ. ബ്യൂട്ടിഫുൾ, യക്ഷിയും ഞാനും, റെഡ് വൈൻ തുടങ്ങി നിരവധി മലയാളം ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് മേഘ്ന. തമിഴ് നടന്‍ അര്‍ജ്ജുന്‍ സര്‍ജയുടെ അനന്തരവനുമാണ് ചിരഞ്‌ജീവി സർജ. ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Also Read: മരിച്ചിട്ടും എന്തിനിങ്ങനെ... ജീവിച്ചിരിക്കുമ്പോള്‍ എഴുതാമായിരുന്നില്ലേ...

2009ല്‍ പുറത്തിറങ്ങിയ വായുപുത്ര എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. അവസാനചിത്രം ശിവാര്‍ജുന ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പാണ് തീയേറ്ററുകളില്‍ എത്തിയത്. 

2018ലായിരുന്നു മേഘ്ന രാജുമായുള്ള വിവാഹം. ചിരഞ്ജീവി സര്‍ജയുടെ സ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

More Stories

Trending News