Actress Assault Case | സംവിധായകന്റെ വെളിപ്പെടുത്തലിന് പിന്നിൽ പ്രൊസിക്യൂഷൻ; പരാതിയുമായി ദിലീപ്
കോടതിയിലെ കേസ് വൈകിപ്പിക്കാനും അട്ടിമറിക്കാനുമാണ് ശ്രമമാണെന്നും പ്രൊസിക്യൂട്ടരെ രാജിവെപ്പിച്ചത് വിസ്താരം നീട്ടനാണെന്നും നടൻ തന്റെ പരാതിയിൽ ആരോപിക്കുന്നു.
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ (Actress Assualt Case) പ്രൊസിക്യൂഷനെതിരെ പരാതിയുമായി പ്രതി നടൻ ദിലീപ് (Actor Dileep). ദിലീപിനെതിരെ മുൻ സുഹൃത്തായിരുന്ന സംവിധായകന്റെ വെളിപ്പെടുത്തലിന് പിന്നിൽ പ്രൊസിക്യൂഷനാണെന്ന് ആരോപിച്ചാണ് ദിലീപ് പരാതി നൽകിയരിക്കുന്നത്. ഡിജിപി ക്രൈം ബ്രാഞ്ച് എഡിജിപി എന്നിവർക്കാണ് നടൻ പരാതി നൽകിയിരിക്കുന്നത്.
സംഭവത്തിന് പിന്നിൽ കോടതിയിലെ കേസ് വൈകിപ്പിക്കാനും അട്ടിമറിക്കാനുമാണ് ശ്രമമാണെന്നും പ്രൊസിക്യൂട്ടരെ രാജിവെപ്പിച്ചത് വിസ്താരം നീട്ടനാണെന്നും നടൻ തന്റെ പരാതിയിൽ ആരോപിക്കുന്നു. കൂടാതെ പോലീസ് തുടരന്വേഷണത്തിന് സമർപ്പിച്ച അപേക്ഷ പിൻവലിക്കണമെന്നും ബൈജു പൗലോസിനെതിരെ നടപടിയെടുക്കണമെന്നും ദിലീപ് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
ALSO READ : Actress Attack| നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക നീക്കം, മുഖ്യമന്ത്രിക്ക് കത്ത്
അതേസമയം ഇന്ന് ഡിസംബർ മൂന്നിന് ഇരയായ നടി സംവിധായകൻ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലുകളിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയിച്ചിരുന്നു. കേസിൽ രണ്ട് പ്രോസിക്യൂട്ടർമാരുടെ രാജി ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് അന്വേഷണം വേണമെന്ന് നടി ഉറച്ച് നിൽക്കുന്നത്. വലിയ ഭയവും ആശങ്കയും ഉണ്ടെന്നും കത്തിൽ പറയുന്നു. തനിക്ക് നീതി ലഭിക്കുമോ എന്ന് ആശങ്കയുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നു.
കേസിൽ ഫെബ്രുവരിയോട് കൂടി വിധി പറയുമെന്നാണ് സൂചന. കേസിൻറെ വിചാരണ അവസാനഘട്ടത്തിലാണ്. അതിനിടയിൽ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലോടെ പുനരന്വേഷണം വേണമെന്ന് കാണിച്ച് അന്വേഷണ സംഘവും കോടതിയെ സമീപിച്ചിട്ടുണ്ട്.
ALSO READ : Actress Assault Case | നടിയെ ആക്രമിച്ച് കേസിൽ പ്രോസിക്യൂഷൻ സാക്ഷിയെ ദിലീപ് സ്വാധീനിച്ചു; ഓഡിയോ പുറത്ത്
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നും, വിഐപിയായ ഒരാൾ അത് ദിലീപിന് എത്തിച്ച് നൽകുകയായിരുന്നു എന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ആ ദൃശ്യങ്ങൾ ദിലീപിന്റെ ആലുവയിലുള്ള വീട്ടിൽ വെച്ച് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവർ ഉൾപ്പടെയുള്ളവർ കണ്ടുയെന്നും ബാലചന്ദ്രകുമാർ വെള്ളിപ്പെടുത്തിയിരുന്നു. കൂടാതെ പ്രൊസിക്യൂഷൻ സാക്ഷിയെ ദിലീപിന്റെ സഹോദരൻ സ്വാധീനിച്ചുയെന്നും സംവിധായകൻ തെളിവ് പുറത്ത് വിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA