നടിയെ ആക്രമിച്ച കേസ്: നടൻ ധർമജൻ ബോൾഗാട്ടിയെയും ദിലീപിന്റെ സഹോദരനെയും പൊലീസ് ആലുവ ക്ലബിലേക്ക് വിളിച്ചുവരുത്തി
നടിയെ ആക്രമിച്ച കേസില്‍ നടൻ ധർമജൻ ബോൾഗാട്ടിയെയും ദിലീപിന്റെ സഹോദരൻ അനൂപിനെയും പൊലീസ് ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി. ഡിവൈഎസ്പി ആവശ്യപ്പെട്ടത് അനുസരിച്ചാണ് താൻ എത്തിയതെന്ന് ധർമജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ധർമജൻ ബോൾഗാട്ടിയെയും ദിലീപിന്റെ സഹോദരൻ അനൂപിനെയും പൊലീസ് ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി. ഡിവൈഎസ്പി ആവശ്യപ്പെട്ടത് അനുസരിച്ചാണ് താൻ എത്തിയതെന്ന് ധർമജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
നേരത്തെ ദിലീപ്, നാദിർഷാ എന്നിവരെ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുമായി അടുത്ത ബന്ധം പുലർത്തുന്ന താരമാണ് ധർമജൻ. ഇതിനിടെ, ധര്‍മ്മജനും പള്‍സര്‍ സുനിയും ഒരുമിച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.