Chennai : മലയാള സിനിമ രംഗത്തെ പ്രശസ്ത നദി ചിത്ര അന്തരിച്ചു.  ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈയിലെ വസതിയിൽ താമസിച്ച് വരികയായിരുന്നു നടി. നിരവധി ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ച് അഭിനയരംഗത്ത് മികവ് തെളിയിച്ച ആളാണ് നടി  ചിത്ര.


COMMERCIAL BREAK
SCROLL TO CONTINUE READING

1965 ഫെബ്രുവരി 25 ന് കേരളത്തിലെ കൊച്ചിയിലാണ് ചിത്ര ജനിച്ചത്.  1975 ൽ കല്യാണപന്തൽ എന്ന ചിത്രത്തിലൂടെയാ താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാള  സിനിമ രംഗത്ത് അതിശോഭയോടെ തിളങ്ങാൻ താരത്തിന് സാധിച്ചിരുന്നു.   


ALSO READ: Murali Sithara: സംഗീത സംവിധായകൻ മുരളി സിത്താര അന്തരിച്ചു


1983 ൽ ചിത്ര അഭിനയിച്ച ആട്ടകലശം എന്ന ചിത്രത്തിൽ പ്രേംനസീറിനും മോഹൻലാലിനും ഒപ്പമാണ് താരം അഭിനയിച്ചത്. ചിത്രയ്ക്ക് നല്ലെണ്ണൈ ചിത്ര എന്നഒരു അപരനാമവും ഉണ്ട്. ഒരു നല്ലെണ്ണ പരസ്യത്തിൽ അഭിനയിച്ചതിന്റെ തുടർന്ന് കിട്ടിയതായിരുന്നു  ഈ നാമം.


ALSO READ:  Marthoma Paulose II Catholica Bava : ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ കാലം ചെയ്തു


കൊച്ചിയിൽ മാധവൻ ദേവി ദമ്പതികളുടെ രണ്ടാമത്തെ പുതിയായി ആണ് ചിത്ര ജനിച്ചത്. ദീപയും ദിവ്യയും ചിത്രയുടെ സഹോദരങ്ങൾ ആയിരുന്നു. ചെന്നൈയിലാണ് താരം തന്റെ പാടാൻകാലം ചിലവഴിച്ചത്. ചെന്നൈ ഐസിഎഫ് ഹയർ സെക്കൻഡറി സ്കൂളിൽ ചിത്ര പഠിച്ചത്. എന്നാൽ പത്താം  ക്ലസ്സിന് ശേഷം അഭിനയരംഗത്തേക്ക് വന്നതിനാൽ പഠനം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.


ALSO READ: പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് അന്തരിച്ചു


1990 ൽ ചിത്ര വിജയരാഘവനെ വിവാഹം ചെയ്‌തു. 1992 ൽ ഇരുവർക്കും മഹാലക്ഷ്മി എന്ന പേരിൽ ഒരു മകൾ ജനിക്കുകയും ചെയ്‌തു. വിവാഹത്തിന് ശേഷം സിനിമ രംഗത്ത നിന്ന് വിട്ട് നിന്ന് താരം, ചെന്നൈയിൽ താമസം ആരംഭിക്കുകയായിരുന്നു. തമിഴ് സീരിയലുകളിലും അഭിനയിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.