താരസംഘടനയായ അമ്മയ്ക്കെതിരെ വെളിപ്പെടുത്തലുമായി പ്രമുഖ നടി. 2006ൽ തനിക്ക് നേരിട്ട ദുരനുഭവം വ്യക്തമാക്കി അമ്മയ്ക്ക് പരാതി നൽകിയിരുന്നുവെന്നും എന്നാൽ അതിൽ ഇതേവരെ നടപടിയെടുത്തില്ലെന്നുമാണ് നടിയുടെ ആരോപണം. 2006 ൽ ഉണ്ടായ ദുരനുഭവമാണ് നടി വെളിപ്പെടുത്തിയത്. പ്രമുഖ സംവിധായകൻ കതകിൽ മുട്ടിയെന്നാണ് താരം പരാതിയിൽ പറയുന്നത്. കതകു തുറക്കാത്തതിലെ വിരോധം കാരണം സിനിമയിലെ രംഗങ്ങൾ വെട്ടിച്ചുരുക്കി. ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്നും നായികനടി ചൂണ്ടിക്കാട്ടുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലൈംഗികാതിക്രമ ശ്രമവും പ്രതിഫലവും നൽകാത്തതും സൂചിപ്പിച്ച് നടി 2018 ൽ താരസംഘടനയായ അമ്മയിൽ പരാതി നൽകി. ഷൂട്ടിങ്ങിനോട് അനുബന്ധിച്ച് താമസിച്ചിരുന്ന ഹോട്ടലിന്റെ വാതിലിൽ അർധരാത്രിയോടെ മുട്ടുകയായിരുന്നു. മൂന്നുനാലു ദിവസം ഇത് ആവർത്തിച്ചു. ആരാണ് തന്റെ മുറിയുടെ വാതിലിൽ മുട്ടുന്നതെന്ന് ഹോട്ടൽ റിസപ്ഷനിൽ വിളിച്ച് ചോദിച്ചെന്നും ചിത്രത്തിന്റെ സംവിധായകനാണ് വാതിലിൽ മുട്ടിയതെന്നാണ് ഹോട്ടൽ റിസപ്ഷനിൽ നിന്നും അറിയിച്ചതെന്നും നടി പരാതിയിൽ പറയുന്നു.


ALSO READ: ലൊക്കേഷനിൽ സുരക്ഷ ഒരുക്കിയില്ല; നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്, ആരോപണം തള്ളി ഫുട്ടേജ് നിർമാതാക്കൾ


സംഭവത്തിന് പിന്നാലെ തൊട്ടടുത്ത ഫ്‌ലാറ്റിൽ താമസിച്ചിരുന്ന, ചിത്രത്തിൽ ഒപ്പം അഭിനയിച്ചുകൊണ്ടിരുന്ന നടനോട് കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ സഹായത്തോടെ ആ ഫ്‌ലാറ്റിലേക്ക് മാറിയാണ് രക്ഷപ്പെട്ടത്. ഇതിന് ശേഷം താൻ അഭിനയിച്ച രണ്ടു ചിത്രങ്ങൾക്ക് പ്രതിഫലം ലഭിച്ചില്ലെന്നും നടി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. 


പുതുമുഖമായതിനാൽ, ഇപ്പോൾ പരാതിയുമായി പോയാൽ കരിയറിനെ ബാധിക്കുമെന്നും അതിനാൽ സിനിമയുമായി സഹകരിക്കാനാണ് അമ്മയിൽ നിന്നും ലഭിച്ച നിർദേശം. ഇതേത്തുടർന്ന് പരാതിയുമായി മുന്നോട്ടുപോയില്ല. അടുത്ത സിനിമയിലും പറഞ്ഞുറപ്പിച്ച പ്രതിഫലം തരാൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്ന് ഇടയ്ക്ക് വെച്ച് ഷൂട്ടിങ്ങിന് പോയില്ല. ഇതോടെ ചിത്രീകരണം മുടങ്ങുമെന്നായതോടെ പകുതി പ്രതിഫലം നൽകി. ബാക്കി പണം ഇതുവരെ കിട്ടിയില്ലെന്നും നടി പറയുന്നു. 


സംവിധായകൻ കതകിൽ മുട്ടിയപ്പോൾ തുറക്കാത്തതുമൂലം അദ്ദേഹം പ്രതികാരബുദ്ധിയോടെയാണ് സെറ്റിൽ തന്നോട് പെരുമാറിയത്. സീനുകൾ വിശദീകരിച്ചു നൽകാനോ, മുഖത്തു നോക്കാനോ പോലും കൂട്ടാക്കിയില്ല എന്നും നടി പരാതിയിൽ പറയുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ, നടി ഈ മാസം 20 ന് താൻ മുമ്പു നൽകിയ പരാതിയുടെ കാര്യം ഒർമ്മിപ്പിച്ച് വീണ്ടും കുറിപ്പു നൽകി. ശക്തരായ നടീനടന്മാർക്ക് വേണ്ടി മാത്രമാണോ അമ്മ സംഘടന നിലകൊള്ളുന്നതെന്നും പരാതിയിൽ നടി ചോദിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.