ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന നടിയാണ് ദേവയാനി. കോയൽ എന്ന ഹിന്ദി സിനിമയിലൂടെയാണ് താരം സിനിമാ മേഖയിലേക്ക് ചുവടു വെക്കുന്നത്. എന്നാൽ നിർമ്മാണ ഘട്ടത്തിൽ തന്നെ ആ സിനിമയുടെ ചിത്രീകരണം മുടങ്ങുകയായിരുന്നു. പിന്നീട് ഷാത് പോഞ്ചോമി എന്ന ബംഗാളി സിനിമയിലൂടെ പ്രേക്ഷകർക്കു മുന്നിൽ ദേവയാനി പ്രത്യക്ഷപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശേഷം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. പ്രിയദർശൻ തിരക്കഥയെഴുതി ഹരിദാസ് സംവിധാനം ചെയ്ത കിന്നരിപ്പുഴയോരം എന്ന സിനിമയിലൂടെയാണ് നടി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത് ചിത്രത്തിൽ ശ്രീനിവാസൻ, സിദ്ദിഖ്, തിലകൻ, മുകേഷ്, ജഗതി ശ്രീകുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ശേഷം മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തു‍‍ടങ്ങി മലയാളത്തിലെ മുൻനിര നായകന്മാരുടെ നായികയായി ദേവയാനി തിളങ്ങി. തമിഴിൽ തോട്ട ചിനുങ്ങി എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.


തമിഴിൽ നടിയുടെ കരിയറിലെ മികച്ച സിനിമകളാണ് കാതൽ കോട്ടായി, സൂര്യവംശം എന്നിവ. ഈ രണ്ടു ചിത്രങ്ങളിലെയും അഭിനയ മികവിന് തമിഴ്നാട് സ്റ്റേറ്റിന്റെ പ്രത്യേക പുരസ്കാരവും, അവാർഡും നടി കരസ്ഥമാക്കി. മമ്മൂട്ടി നായകനായ തമിഴ് ചിത്രം മറുമലര്‍ച്ചിയില്‍ ദേവയാനിയായിരുന്നു നായിക. അത്തരത്തിൽ സിനിമാ മേഖലയിൽ തന്റേതായ ചുവടുറപ്പിക്കാൻ ദേവയാനിക്ക് സാധിച്ചു.


Also Read: Bigg Boss Malayalam Season 5: 'അവരുടെ ടീം വർക്കിനെ സമ്മതിക്കണം, പക്ഷേ അത് കിട്ടിയ ആൾ ഡിസർവിം​ഗ് ആണെന്നതിൽ അഭിപ്രായമില്ല' - നാദിറ


 


ഇപ്പോഴിതാ സിനിമയിൽ തനിയ്‌ക്കൊപ്പം അഭിനയിച്ച നടന്മാരെ കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് താരം. മമ്മൂട്ടി, അജിത്, ജയറാം, വിജയ്കാന്ത്, ശരത് കുമാര്‍ തുടങ്ങിയ നടന്മാരെ കുറിച്ചുള്ള ഓര്‍മ്മകളും നടി പങ്കുവെച്ചു. സുഹാസിനി അവതരിപ്പിക്കുന്ന സംതിങ് സ്‌പെഷ്യല്‍ വിത്ത് സുഹാസിനി എന്ന പരിപാടിയിലാണ് ഇതേ കുറിച്ച് നടി പറയുന്നത്. പരിപാടിയിൽ ദേവയാനിയ്ക്ക് നല്‍കിയ ചിത്രങ്ങളില്‍ ഓരോന്നു വീതം എടുക്കാനായി സുഹാസിനി ആവശ്യപ്പെടുകയായിരുന്നു.  


അത്തരത്തിൽ മമ്മൂട്ടിയുടെ ചിത്രം ലഭിച്ചപ്പോൾ അജിത്താണോ മമ്മൂട്ടിയാണോ സുന്ദരന്‍ എന്ന് സുഹാസിനി ചോദിച്ചു. രണ്ടുപേരും എന്നായിരുന്നു ദേവയാനി ആദ്യം നൽകിയ ഉത്തരം. എന്നിരുന്നാലും ഒരുപടിയ്ക്ക് മുന്നില്‍ മമ്മൂട്ടിയാണെന്നും നടി കൂട്ടിച്ചേർത്തു. തന്റെ അഭിപ്രായവും അങ്ങനെയാണെന്ന് സുഹാസിനിയും പറഞ്ഞു. ഒരു ഗോസിപ്പ് കിട്ടിയെന്നും ഇത് താന്‍ ദേവയാനിയുടെ പങ്കാളിയോട് പറയുമെന്നും സുഹാസിനി തമാശരൂപത്തില്‍ പറഞ്ഞപ്പോള്‍ താന്‍ പറഞ്ഞ കാര്യം അദ്ദേഹം അംഗീകരിക്കുമെന്നായിരുന്നു ദേവയാനി പ്രതികരിച്ചത്. കൂടാതെ നല്ല തമാശക്കാരൻ ആരെന്ന ചോദ്യത്തിന് ജയറാമിനെയാണ് ദേവയാനി തിരഞ്ഞെടുത്തത്.


സിനിമയാണ് എല്ലാമെന്നും എപ്പോഴും അത് കൂടെയുണ്ടാകണം, സിനിമയില്‍ എന്നും ഞാനും ഉണ്ടാകണം എന്നാണ് ആഗ്രഹിക്കുന്നത്’, എന്നും ദേവയാനി പറഞ്ഞു. സിനിമയിൽ നിന്നും ഇടവേളയെടുത്ത നടി തമിഴ് ടെലിവിഷൻ സീരിയലുകളിൽ സജീവമായിരുന്നു. സൺ ടിവിയിൽ 1,533 എപ്പിസോഡുകൾ പിന്നിട്ട കോലങ്ങൾ എന്ന സീരിയലിലെ പ്രധാന കഥാപാത്രം ദേവയാനിയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.