സിനിമയിൽ തൻറേതായ സ്പേസ് ഉണ്ടാക്കിയ നടിമാരിലൊരാളാണ് ദുർഗാ കൃഷ്ണ. ആദ്യമായ അഭിനയിച്ച ചിത്രം ഫ്ലോപ്പായിരുന്നെങ്കിലും പിന്നീട് മികച്ച വേഷങ്ങൾ താരത്തിന് ലഭിച്ചു. അവസാനമായി എത്തിയ ഉടൽ വലിയ പ്രേക്ഷക പ്രശംസ നേടിയ ചിത്രം കൂടിയായിരുന്നു. സാമൂഹിത മാധ്യമങ്ങളിലും സജീവമായ താരം തൻറെ വിശേഷങ്ങളും പ്രേക്ഷകരോട് പങ്ക് വെക്കാറുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം  ദുർഗ പങ്ക് വെച്ച വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായത്. തൻറെ അമ്മയ്ക്ക് മൂക്കുത്തി ഇട്ട് കൊടുക്കുന്ന ഒരു വീഡിയോ ആയിരുന്നു അത്. ഇതിന് താഴെ മോശം കമൻറിട്ടയാൾക്കായിരുന്നു ദുർഗയുടെ ഗംഭീര മറുപടി.  ഒരു ഫേക്ക് അക്കൗണ്ട് വഴിയായിരുന്നു കമൻറ്. 


ALSO READ: Chup Movie : റെക്കോർഡ് നേട്ടവുമായി ദുൽഖർ സൽമാൻ ചിത്രം ഛുപ്; ഒടിടിയിൽ ചിത്രത്തിന് വൻ സ്വീകരണം


ആരുടെയോ കോണ്ടം ലീക്ക് ആയി ഉണ്ടായ പ്രതിഭാസം. നിനക്ക് ഈ തൊട്ടിത്തരം തോന്നിയതിൽ വലിയ അത്ഭുതം ഒന്നുമില്ല. ഇനി കമൻറ് ഇടാൻ അത്ര മുട്ടിനിൽക്കുകയാണെങ്കിൽ, നിൻ്റെ എവിടെയെങ്കിലും ഒക്കെ കുറച്ച് ഉറപ്പ് ഉണ്ടെങ്കിൽ, ഒറിജിനൽ അക്കൗണ്ട് ആയി വാ” ഇതായിരുന്നു ദുർഗയുടെ പ്രതികരണം. അമ്മയെ മോശമായി പറഞ്ഞതിൻറെ ദേഷ്യവും അമർഷവും താരം പ്രകടിപ്പിച്ചിരുന്നു.


എന്നാൽ ഇതിൻറെ സ്ക്രീൻഷോട്ട് മാത്രമായിരുന്നു ആയിരുന്നു ആദ്യം പുറത്ത് വൈറലായത. ഇതോടെ ആളുകൾ താരത്തെ  വിമർശിച്ചുകൊണ്ടും രംഗത്തെത്തിയത് എന്നാൽ സത്യാവസ്ഥ അറിഞ്ഞതോടെ എത്രയും മോശമായ രീതിയിലായിരുന്നു കമൻറ് എന്ന് ആളുകൾ മനസ്സിലാക്കിയത്.  അതുകൊണ്ടുതന്നെ നടിയുടെ പ്രതികരണത്തിന് യാതൊരു പ്രശ്നവും ഇല്ല എന്നാണ് ആരാധകർ പറയുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.