Actress Geetha Vijayan: മുറിയിൽ തട്ടി, റൂമിലെ ഫോണിൽ വിളിച്ചു; സംവിധായകൻ തുളസീദാസിനെതിരെ ഗീത വിജയൻ
സിനിമയിലെ ദുരനുഭവങ്ങൾ പറഞ്ഞപ്പോൾ സഹപ്രവർത്തകർ പിന്തുണ നൽകുകയും ചിലർ സംരക്ഷകരാകുകയും ചെയ്തു.
കൊച്ചി: സിനിമാ ഷൂട്ടിങ്ങിനിടെ തനിക്ക് മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി ഗീത വിജയൻ. മോശം പെരുമാറ്റത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ തനിക്ക് സിനിമ അവസരങ്ങൾ നഷ്ടമായെന്നും ഗീത പറഞ്ഞു. 1991ൽ ചാഞ്ചാട്ടം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് മോശം അനുഭവമുണ്ടായത്. മുറിയിൽ തട്ടുകയും റൂമിലെ ഫോണിലേക്ക് വിളിക്കുകയും ചെയ്തു. നോ പറയേണ്ടിടത്ത് നോ പറഞ്ഞു. അതിനാൽ പലരുടെയും കണ്ണിലെ കരടായി. സിനിമ കിട്ടുന്നെങ്കിൽ കിട്ടട്ടെ, ഇല്ലെങ്കിൽ വേണ്ട എന്നാണ് നിലപാടെന്നും ഗീത പറഞ്ഞു.
അതേസമയം ശാരീരിക ഉപദ്രവം ഉണ്ടായിട്ടില്ലെന്നും നടി വ്യക്തമാക്കി. അന്വേഷണസംഘം സമീപിച്ചാൽ ഇക്കാര്യങ്ങളെല്ലാം പറയുമെന്നും ഗീത കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ സിനിമയിൽ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. ലൊക്കേഷനിലെ ദുരനുഭവങ്ങൾ പങ്കുവെച്ചപ്പോൾ സഹപ്രവർത്തകർ മാനസികമായി പിന്തുണ നൽകി. സെറ്റുകളിൽ ചിലർ സംരക്ഷകരാകുകയും ചെയ്തു. നല്ലവരും സിനിമ മേഖലയിലുണ്ടെന്ന് നടി പറഞ്ഞു.
Also Read: Minu Muneer: മണിയൻപിള്ള രാജു വന്ന് വാതിലിൽ മുട്ടിയെന്ന് അന്ന് മിനു പറഞ്ഞിരുന്നു: ഗായത്രി വര്‍ഷ
എന്നാൽ സിനിമാ മേഖലയിൽ വിവേചനമുണ്ടെന്നും അഭിനേതാക്കൾക്ക് തുല്യപരിഗണന ഉണ്ടാകുമെന്ന് പറയാറുണ്ടെങ്കിലും അത് ഉണ്ടായിട്ടില്ലെന്നും ഗീത പറഞ്ഞു. ഇവിടെ പരാതി കൊടുത്താൽ ആരോപണ വിധേയന് പിന്നെയും നിരവധി സിനിമകൾ ലഭിക്കുകയും പരാതിക്കാരിയെ സിനിമയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും. ഇത് മാറണമെന്നും ഗീത പറഞ്ഞു.
ഹേമ കമ്മിറ്റിയെ നിയോഗിച്ച സർക്കാരിന് നന്ദി പറയുന്നു. കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നത് നന്നായി. സിനിമ മികച്ച മേഖലയാണ്. പക്ഷേ, അവിടെ നടക്കുന്ന കാര്യങ്ങളാണ് സഹിക്കാൻ പറ്റാത്തത്. സിനിമാ മേഖല സുരക്ഷിതമായാൽ മാത്രമെ സുഗമമായി അഭിനയിക്കാൻ കഴിയൂ. സിനിമയിലെ പല സ്ത്രീകളുടെയും ജീവിതം നരകപൂർണമായിട്ടുണ്ട്. ഇതിനെല്ലാം അവസാനം വേണമെന്നും ഗീത പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.