പച്ചയായ ജീവിതം; പുത്തൻ ചിത്രവുമായി കാവ്യ..!
വിവാഹ ശേഷം അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും ആരാധകരുടെ പിന്തുണ ഇപ്പോഴും താരത്തിനൊപ്പമാണ്.
മലയാളികൾക്ക് പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് കാവ്യ മാധവൻ എന്ന കാര്യത്തിൽ ആർക്കും സംശയമില്ല അല്ലെ. വിവാഹ ശേഷം അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും ആരാധകരുടെ പിന്തുണ ഇപ്പോഴും താരത്തിനൊപ്പമാണ്.
കാവ്യ ഇനി സിനിമയിലേയ്ക്ക് എപ്പോഴാ.. എന്നാണ് ഇപ്പോഴും ആരാധകർ തിരക്കുന്നത്. ഇതിനിടയിൽ കഞ്ഞതിഥിയായി മഹാലക്ഷ്മിയുടെ വരവും കൂടി ആയപ്പോൾ കാവ്യ ആകെ തിരക്കിലാണ്. മകളുടെ പിറന്നാൾ ആഘോഷം താരകുടുംബം ഗംഭീരമായിതന്നെ ആഘോഷിച്ചിരുന്നു.
Also read: അവതാരക മീര അനിൽ വിവാഹിതയായി
ഇപ്പോൾ കാവ്യ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. ട്വിറ്ററിൽ ഒരു പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. പച്ചയായ ജീവിതം (Life is green) എന്ന തലക്കെട്ടോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ജിൻസും ടോപ്പുമാണ് ചിത്രത്തിൽ കാവ്യയുടെ വേഷം.