Lakshmi Priya: പല്ലടിച്ചു ഞാൻ താഴെ ഇടും; ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല
കഴിഞ്ഞ ദിവസമാണ് `ഒരുത്തീ` എന്നി സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തായി വാർത്താ സമ്മേളനത്തിൽ മീ ടൂവിനെക്കുറിച്ചും സമ്മതപൂർവ്വമായ ലൈംഗിക ബന്ധത്തെയും കുറിച്ചും നടൻ വിനായകൻ സംസാരിച്ചത്
കൊച്ചി: നടൻ വിനായകൻറെ വിവാദ പരാമർശത്തിൽ സിനിമാ മേഖലയിൽ നിന്നും വ്യാപകമായ പരാതിയാണ് ഉയരുന്നത്. ഏറ്റവും അവസാനമായി നടി ലക്ഷ്മിപ്രിയയാണ് ഫേസ്ബുക്ക് പോസ്റ്റിൽ തൻറെ നിലപാട് വ്യക്തമാക്കിയത്.
ലക്ഷ്മിപ്രിയയുടെ പോസ്റ്റിൻറെ പൂർണ രൂപം
ഇതുപോലെയുള്ള നാറികൾ എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു ഞാൻ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയിൽ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താൽപ്പര്യം ഉണ്ടോ എന്നു ചോദിച്ചാൽ താല്പ്പര്യമില്ലെങ്കിൽ നോ എന്ന വാക്കിൽ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്? സ്ത്രീ സുരക്ഷ സോ കോൾഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല!! അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്.പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യിൽ തന്നെയാണ്.ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ 'ഒരുത്തി' അല്ല സ്വയം ഒരു 'തീ ' ആവുക ഓരോ പെണ്ണും.
കഴിഞ്ഞ ദിവസമാണ് 'ഒരുത്തീ' എന്നി സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തായി വാർത്താ സമ്മേളനത്തിൽ മീ ടൂവിനെക്കുറിച്ചും സമ്മതപൂർവ്വമായ ലൈംഗിക ബന്ധത്തെയും കുറിച്ചും നടൻ വിനായകൻ സംസാരിച്ചത്.
തനിക്ക് സെക്സ് ചെയ്യണമെന്നാവശ്യം തോന്നുമ്പോൾ അവരോട് നേരിട്ട് ചോദിക്കുമെന്നും ഇത്തരത്തിൽ പലരുമായും താൻ ലൈംഗീക ബന്ധത്തിൽ എർപ്പെട്ടിട്ടുണ്ടെന്നും വിനായകൻ വാർത്തസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരോടായി പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA