Actress Lijomol Jose : മഹേഷിന്റെ പ്രതികാരത്തിലെ `ബേബിച്ചായന്റെ സോന മോൾ` നടി ലിജോമോൾ ജോസ് വിവാഹിതയായി
Actress Lijomol Jose got Married അരുൺ ആന്റണിയാണ് വരൻ.
Wayanad : മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ (Maheshinte Prethikaram Actress) നടി ലിജോമോൾ ജോസ് (Actress Lijomol Jose) വിവാഹിതയായി (Actress Lijomol Jose got Married). അരുൺ ആന്റണിയാണ് വരൻ.
വയനാട്ടിൽ വെച്ച് കോവിഡ് പ്രൊട്ടോക്കോൾ പരിഗണിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു നടിയുടെ വിവാഹം.
ALSO READ ; Actress Lijomol| അവർ ഒന്നിച്ചു, ലിജോമോൾക്ക് മാംഗല്യം വരൻ അരുൺ- വിവാഹ ചിത്രങ്ങൾ
മഹേഷിന്റെ പ്രതികാരത്തിലായിരുന്നു ലിജോമോളിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അലൻസിയർ അവതരിപ്പിച്ച ബേബിച്ചായൻ എന്ന കഥപാത്രത്തിന്റെ മകളുടെ വേഷമായിരുന്നു ലിജോമോൾ അരങ്ങേറ്റ ചിത്രത്തിൽ അവതരിപ്പിച്ചത്.
ALSO READ : Mohanlal: 'എന്‍ജോയ് എന്‍ജാമി'ക്ക് കഹോണില്‍ താളം പിടിച്ച് ലാലേട്ടൻ; കയ്യടിച്ച് ആരാധകർ
തുടർന്ന് കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഹണിബീ 2.5 എന്ന സിനിമയിൽ നായികയായി എത്തി. മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സ് എന്ന സിനിമയിലും ലിജോമോൾ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.
ALSO READ : Actor Siddique| ജയറാമിൻറെ അമ്മ തന്ന 25000 രൂപയും, ആദ്യമായി വാങ്ങിയ കാറും-സിദ്ധിഖ് പറയുന്നത്
തുടർന്ന് തിമിഴ് സിനിമയിലും ലിജോമോൾ കടക്കുകയും ചെയ്തു. സിദ്ധാർഥ് ചിത്രം സിവപ്പ് മഞ്ഞൾ പച്ചൈ എന്ന ചിത്രത്തിൽ ലിജോമോൾ നായികയായിയെത്തിയിരുന്നു. സൂര്യയുടെ റിലീസാകാനൊരുങ്ങന്ന ജയ് ഭീമിലും നടി വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...