Mohanlal: 'എന്‍ജോയ് എന്‍ജാമി'ക്ക് കഹോണില്‍ താളം പിടിച്ച് ലാലേട്ടൻ; കയ്യടിച്ച് ആരാധകർ

  ദൃശ്യത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ട്വൽത്ത് മാൻ എന്ന ചിത്രം കഴിഞ്ഞ ദിവസം പാക്ക് അപ്പ് ആയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 4, 2021, 01:12 PM IST
  • എന്‍ജോയ് എന്‍ജാമി'ക്ക് കഹോണില്‍ താളം പിടിച്ച് മോഹൻലാൽ.
  • മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ട്വൽത്ത് മാൻ എന്ന ചിത്രം കഴിഞ്ഞ ദിവസം പാക്ക് അപ്പ് ആയിരുന്നു.
  • മോഹൻലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറ്റെടുത്ത് ആരാധകരും താരങ്ങളും.
Mohanlal: 'എന്‍ജോയ് എന്‍ജാമി'ക്ക് കഹോണില്‍ താളം പിടിച്ച് ലാലേട്ടൻ; കയ്യടിച്ച് ആരാധകർ

റാപ്പർ അറിവും (Arivu) ധീയും (Dhee) ചേ‌ർന്ന് പാടിയ ഹിറ്റ് ​ഗാനം 'എന്‍ജോയ് എന്‍ജാമി'ക്ക് (Enjoy Enjami) കഹോണില്‍ താളം പിടിച്ച് സൂപ്പ‍ർ സ്റ്റാർ മോഹൻലാൽ (Mohanlal). ഏറ്റവും പുതിയ ചിത്രമായ ട്വൽത്ത് മാന്റെ (12th Man) ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം സുഹൃത്തുക്കൾക്കൊപ്പം ഒത്തുകൂടിയപ്പോഴാണ് താരം കഹോൺ കൊട്ടിയത്. കഹോണില്‍ (Cajon) താളം പിടിക്കുന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ(Social media) വൈറലായി കൊണ്ടിരിക്കുകയാണ്. 

നിരവധി പേരാണ് താരത്തിന്റെ വിഡിയോ ഷെയർ ചെയ്തത്. പാട്ടിനൊപ്പം ആവേശത്തോടെയാണ് മോഹൻലാലിന്റെ പ്രകടനം. മോഹൻലാലിനൊപ്പം ജോസ് തോമസ് ഡ്രംസ് പ്ലേ ചെയ്ത് കൂടെയുണ്ട്. സുഹൃത്ത് സമീർ ഹംസയെയും വിഡിയോയിൽ കാണാവുന്നതാണ്.

Also Read: Aashirvad 30: മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രത്തിന് ആരംഭം; പൂജ ചിത്രങ്ങൾ‌ കാണാം‌          

നേരത്തെ ശ്രീലങ്കന്‍ ഗായിക യൊഹാനിയുടെ ‘മനികെ മാഗേ ഹിതെ’ എന്ന ഗാനത്തിന് പൃഥ്വിരാജ് ജോസ് തോമസിനൊപ്പം കഹോണില്‍ താളം പിടിക്കുന്നതിന്റെ വീഡിയോ ഭാര്യ സുപ്രിയ മേനോന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ആരാധകര്‍ അത് വലിയ രീതിയില്‍ ഏറ്റെടുക്കുകയും നിരവധി പേര്‍ അഭിനന്ദനമറിയിക്കുകയും ചെയ്തിരുന്നു. ചതുരപ്പെട്ടിയുടെ ആകൃതിയിലുള്ള ഡ്രമ്മിനാണ് കഹോൺ ഡ്രം എന്നു പറയുന്നത്. 

അതേസമയം, ദൃശ്യത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ട്വൽത്ത് മാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായിരിക്കുകയാണ്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ ഉൾപ്പെടുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ കെ ആര്‍ കൃഷ്‍ണകുമാര്‍ ആണ്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം.

Also Read: 12th Man: മഞ്ഞുമൂടിയ വഴികളിലൂടെ... 12th മാന്‍റെ ലൊക്കേഷന്‍ പങ്കുവച്ച് ജീത്തു ജോസഫ്

എഡിറ്റിംഗ് വി എസ് വിനായക്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍, കലാസംവിധാനം രാജീവ് കോവിലകം, വസ്ത്രാലങ്കാരം ലിന്‍റ ജീത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അഫ്‌‍താബ് അയൂബ്, സുധീഷ് രാമചന്ദ്രന്‍. ഇടുക്കിയിലെ കുളമാവ് ആയിരുന്നു പ്രധാന ലൊക്കേഷന്‍. 

മോഹൻലാലിനെ (Mohanlal) നായകനാക്കി ബി. ഉണ്ണികൃഷ്ണൻ (B Unnikrishnan) സംവിധാനം ചെയ്ത 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' എന്ന സിനിമ ഈ മാസം റിലീസ് ചെയ്യും. മോഹൻലാലിൻറെ മാസ്സ് ആക്ഷൻ ചിത്രം ഇതിനോടകം തന്നെ ആരാധകരിൽ വൻ പ്രതീക്ഷ നൽകിയിരിക്കുകയാണ്. ഒക്ടോബർ 14 ആണ് റിലീസ് തിയതി എന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. പുലിമുരുകന് (Pulimurukan) ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രത്തിൽ 'നെയ്യാറ്റിൻകര ഗോപൻ' എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News