കിസ്സ് ചെയ്യാൻ മാത്യു പാടുപെട്ടു; ഓണ്‍ സ്ക്രീനില്‍ ഞാനും ആദ്യമായിരുന്നു- മാളവിക
സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് താരം തന്നെ അഭിമുഖത്തിൽ പറഞ്ഞ വാചകങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽഖറിൻറെ നായികയായാണ് മാളവിക മോഹനൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. കരിയറിൽ കുറച്ച് സിനിമകൾ മാത്രമാണ് താരത്തിൻറേതായുള്ളതെങ്കിലും എല്ലാം തന്നെ മികച്ച വേഷങ്ങളാണ്. തണ്ണീർ മത്തൻ ദിനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ മാത്യുവിനൊപ്പം അഭിനയിക്കുന്ന ക്രിസ്റ്റിയാണ് മാളവികയുടെ ഇനി ഇറങ്ങാൻ പോകുന്ന ചിത്രം.
സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് താരം തന്നെ അഭിമുഖത്തിൽ പറഞ്ഞ വാചകങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ചിത്രത്തിൽ മാത്യുവിൻറെ കഥാപാത്രം ക്രിസ്റ്റിയെ കിസ്സ് ചെയ്യുന്ന രംഗമുണ്ട്. ആ സീനിൽ കുറേ കഷ്ടപ്പെട്ടു.
ALSO READ : Nivin Pauly : 'ലുക്ക് ഒക്കെ മാറി ചുള്ളനായി'; നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിനൊപ്പം ചേർന്നു
മാത്യു വളരെ പാവം, ഒക്ക്വേർഡാണ് വളരെ പേടിച്ചിട്ടിരിക്കുകയാണ്. അതിന് നിരവധി ടേക്ക് പോകേണ്ടി വന്നു. ഞാനും ഒാൺ സ്ക്രീൻ കിസ്സ് ചെയ്തിട്ടില്ല. അതിൻറെ ഇൻറിമസി വളരെ പ്രധാനമാണ്. വളരെ ഫണ്ണിയായിരുന്നു-മാളവിക മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബെന്യാമിൻ, ജിആർ ഇന്ദുഗോപൻ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതുന്നത്. നിരവധി കഥാപാത്രങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...