സിനിമാ പ്രേമികളെ സംബന്ധിച്ച് മീന വെറുമൊരു സിനിമാ നടി മാത്രമല്ല, പല കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഓർമ്മകൾ കൂടിയാണ്. ബാലതാരമായി എത്തിയ മീന തെന്നിന്ത്യൻ സിനിമാ ലോകത്തെ എവർ​ഗ്രീൻ നായികയായി തുടരുകയാണ്. സിനിമാ ലോകത്ത് 40 വർഷം പിന്നിടുമ്പോഴും മീനയുടെ കൈയ്യിൽ ഏത് വേഷവും ഭദ്രം. തന്റെ കഥാപാത്രങ്ങൾ അവിസ്മരണീയമാക്കാൻ നായകകഥാപാത്രങ്ങൾക്കൊപ്പം മത്സരിച്ചഭിനയിച്ച മീന, മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ​ഗോപി തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഇവയെല്ലാം തന്നെ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു എന്നതിന് കാലം സാക്ഷി.1984 ല്‍ "ഒരു കൊച്ചു കഥ ആരും പറയാത്ത കഥ" എന്ന സിനിമയിലൂടെയാണ് മീന മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എൺപതുകളിൽ മീന അഭിനയ ലോകത്തെത്തുമ്പോൾ കിടപിടിക്കാൻ മറ്റ് നായികമാർ ഇല്ലാഞ്ഞിട്ടല്ല. ശോഭന, സുമലത, ലിസി, സുഹാസ്സിനി, പാർവ്വതി, മേനക തുടങ്ങി നായികമാർ മലയാള സിനിമയിൽ അടക്കി വാണിരുന്ന കാലത്താണ് മീനയും നായികയായി രം​ഗപ്രവേശം ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാലം മായ്ക്കാത്ത സിനിമകളും കഥാപാത്രങ്ങളും ഈ നായികമാരും അവകാശപ്പെടുന്നുവെങ്കിലും ഇവരിൽ പലരും വിവാഹത്തോടെയും മറ്റ് കാരണങ്ങളാലും സിനിമയോട് ​ഗുഡ് ബൈ പറഞ്ഞു. എന്നാൽ തന്റെ പാഷൻ വിടാതെ പിന്തുടർന്ന മീനയുടെ കരിയറിൽ വിവാഹ ശേഷവും ''ദൃശ്യം'' ഉൾപ്പടെ നിരവധി ഹിറ്റ് ചിത്രങ്ങ‍ൾ പിറന്നു. മലയാളമോ, തമിഴോ, തെലുങ്കോ ആകട്ടെ ഏത് ഭാഷയായലും തന്റേതായ ഒരു ഫാൻ ബേസ് മീനയ്ക്കുണ്ട്. ഇടയിൽ എത്ര നായികമാർ വന്നു പോയാലും മീനയ്ക്ക് പകരമാകാൻ മറ്റാർക്കും സാധിക്കില്ല എന്നുള്ളതാണ് നടിയെന്ന നിലയിലുള്ള താരത്തിന്റെ വിജയം. സിനിമയ്ക്ക് പുറമേ ടെലിവിഷൻ പരിപാടികളിലും നിറസാന്നിധ്യമായ മീന അടുത്തായി മലയാളത്തിൽ അഭിനയിച്ച ചിത്രമാണ് 'ബ്രോ ഡാഡി'. മോഹൻലാൽ,പൃഥ്വിരാജ് തുടങ്ങിയവർ  പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരു ഫാമിലി എന്റർടെയിനർ ആയിരുന്നു.


ALSO READ: മിഥുൻ മാനുവൽ ഒരുക്കിയ വഴിയിൽ ജയറാമിന്റെ തിരിച്ചു വരവ്; ഓസ്ലർ കണ്ട് പ്രേക്ഷക പ്രതികരണം ഇങ്ങനെ


ഇപ്പോഴിതാ 'ബ്രോ ഡാഡി'ക്ക് ശേഷം വീണ്ടും മലയാളത്തിൽ മറ്റൊരു അടിപൊളി കഥാപാത്രമായി എത്തുകയാണ് താരം. ഇത്തവണ കോളേജ് കുമാരിയായാണ് തിളങ്ങാന് പോകുന്നതെന്നും  ഹൈലൈറ്റ്. ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആനന്ദപുരം ഡയറീസ്' എന്ന സിനിമയാണ് മീനയുടെ വരാനിരിക്കുന്ന അടുത്ത ചിത്രം. അറിവുനേടാനോ ആ​ഗ്രഹങ്ങൾ സഫലമാക്കാനും പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച്, നീണ്ട ഇടവേളക്ക് ശേഷം കോളേജിൽ പഠിക്കാനായി വീണ്ടുമെത്തുന്ന നന്ദിനി എന്ന കഥാപാത്രത്തെയാണ് മീന ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കോളേജ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ തമിഴ് നടന്‍ ശ്രീകാന്ത് കേളേജ് അധ്യാപകനായും മനോജ് കെ ജയന്‍ അഭിഭാഷകനായും എത്തുന്നുണ്ട്. ചിത്രം അവസാനവാരത്തോടെ തിയേറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷ. 


ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സിദ്ധാർത്ഥ് ശിവ, ജാഫർ ഇടുക്കി, സുധീർ കരമന, റോഷൻ അബ്ദുൾ റഹൂഫ്, മാലാ പാർവ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ, മീര നായർ, അർജുൻ പി അശോകൻ, അഞ്ജു മേരി, ജയരാജ് കോഴിക്കോട്, മുരളീധർ, ഷൈന ചന്ദ്രൻ, ഉഷ കരുനാഗപ്പള്ളി, മനു ജോസ്, സൂരജ് തേലക്കാട്, ദേവീക ഗോപാൽ നായർ, ആർലിൻ ജിജോ തുടങ്ങിയ പ്രമുഖ താരങ്ങളും സിനിമയിൽ അഭിനിയിക്കുന്നുണ്ട്. നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായർ കഥയെഴുതി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സജിത്ത് പുരുഷനാണ്. റഫീഖ് അഹമ്മദിന്റെയും മനു മഞ്ജിത്തിന്റെയും ഗാനങ്ങളാണ് ചിത്രത്തിൽ. ഷാൻ റഹ്മാനും ആൽബർട്ട് വിജയനുമാണ് പാട്ടുകൾക്ക് ഈണം നൽകുന്നത്.


സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ: കൊറിയോഗ്രാഫർ- ബാബാ ബാസ്‌കർ,പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് മംഗലത്ത്, എഡിറ്റർ-അപ്പു ഭട്ടതിരി, പ്രൊജക്ട് ഡിസൈനർ-നാസ്സർ എം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സത്യകുമാർ, കല-സാബു മോഹൻ, മേക്കപ്പ്-സജി കൊരട്ടി, വസ്ത്രാലങ്കാരം -ഫെമിന ജബ്ബാർ, സ്റ്റിൽസ്- അജി മസ്ക്കറ്റ്, പരസ്യകല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേശ് അംബുജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ-കിരൺ എസ് മഞ്ചാടി, അസിസ്റ്റന്റ് ഡയറക്ടർ-വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശിധരൻ, മിനി ഡേവിസ്, വിഷ്ണു ദേവ് എം ജെ, ശരത് കുമാർ എസ്, ചീഫ് അസോസിയേറ്റ് ക്യാമറമാൻ-ക്ലിന്റോ ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മോഹൻദാസ് എം ആർ, പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം, അസ്ലാം പുല്ലേപ്പടി, ലോക്കേഷൻ മാനേജർ -വന്ദന ഷാജു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.