Actress Meena : നടി മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു? ആരാണ് വരനെന്ന് അറിയാമോ?
Meena Marriage News : തന്റെ മകൾക്ക് വേണ്ടിയാണ് ഈ തീരുമാനം എടുക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മീനയോ, സുഹൃത്തുക്കളോ, കുടുംബമോ ഇതിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടില്ല.
മലയാളികളുടെ പ്രിയ താരം മീന വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് മീന രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നതെന്ന് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്റെ മകൾക്ക് വേണ്ടിയാണ് ഈ തീരുമാനം എടുക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയ് ചിത്രം തെറിയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നൈനിക വിദ്യാസാഗറാണ് മീനയുടെ മകൾ. മീന വിവാഹത്തിന് സമ്മതം അറിയിച്ചുവെന്നാണ് സൂചന. റിപ്പോർട്ടുകൾ അനുസരിച്ച് വ്യവസായിയായ ഒരു കുടുംബ സുഹൃത്തിനെയാണ് താരം വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്.
എന്നാലിത് അഭ്യൂഹമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. മീനയോ, സുഹൃത്തുക്കളോ, കുടുംബമോ ഇതിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടില്ല. എന്നാൽ ഇത് സത്യമല്ലെന്ന രീതിയിലും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മീനയുടെ ഭർത്താവ് വിദ്യാസാഗർ ഈ വർഷം ജൂണിലാണ് അന്തരിച്ചത്. ശ്വാസകോശ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു വിദ്യാസാഗർ ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് അന്തരിച്ചത്. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറച്ച് വർഷങ്ങളായി വിദ്യാസാഗർ ചികിത്സയിലായിരുന്നു. ഇതിനിടെ കോവിഡ് ബാധിച്ചത് ആരോഗ്യസ്ഥിതി വഷളാക്കി.
ALSO READ: നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു
ഭർത്താവ് മരിച്ച ദുഃഖത്തിൽ നിന്ന്കരകയറുന്ന താരംഇപ്പോൾ സിനിമ രംഗത്തേക്ക് തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ്. ജാനമ്മ ഡേവിഡ് എന്ന ചിത്രമാണ് മീനയുടേതായി മലയാളത്തിൽ റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി ആണ് താരം എത്തുന്നത്. തമിഴിൽ ഒരുങ്ങുന്ന റൗഡി ബേബി എന്ന ചിത്രത്തിൻറെ ഷൂട്ടിങ് തിരക്കുകളിലാണ് താരമിപ്പോൾ. പൃഥിരാജും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ബ്രോ ഡാഡിയാണ് മീനയുടേതായി അവസാനം റിലീസ് ചെയ്ത മലയാളം ചിത്രം.
ഡയറക്ട ഒടിടി റിലീസായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലായിരുന്നു ചിത്രം എത്തിയതും. നർമ്മത്തിൽ ചാലിച്ച കുടുംബ ചിത്രമായിരുന്നു ബ്രോ ഡാഡി. അപ്പന്റെയും മകന്റെയും പ്രശ്നങ്ങളിലേക്ക് മറ്റ് കഥാപത്രങ്ങൾ കൂടി ചേരുമ്പോൾ സന്ദർഭോചിതമായി ഉണ്ടാകുന്ന നർമ്മത്തിൽ സിനിമയെ അവതരിക്കാൻ അണിയറ പ്രവർത്തകർ ഈ ചിത്രത്തിൽ ശ്രമിച്ചത്, എന്നാൽ സന്ദർഭോചിതമായി ചിരി സൃഷ്ടിക്കുമെന്ന് കരുതി അനാവശ്യമായ കഥാപത്രത്തെ കഥക്കുള്ളിൽ സൃഷ്ടിച്ച് സിനിമയെ വലിച്ച് നീട്ടാൻ ശ്രമിച്ചത് ചിത്രത്തിൻറെ ഒരു പോരായ്മ ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...