സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കും ട്രോളിനുമെല്ലാം വഴിവെച്ചിരിക്കുകയാണ് നടി നിഖില വിമലിന്റെ കണ്ണൂരിലെ മുസ്ലീം വിവാഹത്തെ കുറിച്ചുള്ള വാക്കുകൾ. കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളിൽ ഇപ്പോഴും സ്ത്രീകൾ വിവേചനം നേരിടകുയാണെന്നും ഭക്ഷണം നൽകുന്നത് അടുക്കള ഭാഗത്ത് വെച്ചാണെന്നുമാണ് നിഖില വിമൽ തന്റെ പുതിയ ചിത്രം അയൽവാശിയുടെ പ്രചാരണത്തിനോടനുബന്ധിച്ചുള്ള അഭിമുഖത്തിനിടെ പറഞ്ഞിരുന്നത്. നടിയുടെ വാക്കുൾ ശരിവെച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയപ്പോൾ അതുപോലെ തന്നെ വിമർശങ്ങളും ഉയർന്നിട്ടുണ്ട്. ചിലർ നടിയെ സംഘിണി എന്നും വിശേഷിക്കുന്നുമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

"ബെഡ്റൂമിൽ ആണോ ഭക്ഷണം കൊടുക്കേണ്ടത്? സ്ത്രീകൾ ഇരിക്കേണ്ട ഭാഗത്ത് സ്ത്രീകൾക്ക് ഭക്ഷണം കൊടുക്കുന്നു. അതിലെന്താ ഒരു അത്ഭുതം. അല്ല മാറും പിരിച്ച് പുരുഷന്റെ കൂടെ ഭക്ഷണം കഴിക്കണം എന്നാണോ?" ഒരാൾ നടിയുടെ നിലപാടിനെക്കുറിച്ചുള്ള വാർത്തയ്ക്ക് താഴെയായി കമന്റ് ചെയ്തു.


ALSO READ : Jayaram - Parvathy Sabarimala Visit: പാർവ്വതിയ്ക്ക് എത്ര വയസ്സായി? ജയറാമിനൊപ്പം ശബരിമല ദർശനം നടത്തി പഴയ താരം



"മുസ്ലീ കല്യാണം എന്ന് പറഞ്ഞത് നന്നായി... ശരിയാണ് അങ്ങനെ തന്നെയാണ്... സ്ത്രീകൾക്ക് ഭക്ഷണം കഴിക്കാൻ പ്രത്യേകം ഏരിയ നൽകും... അത് അടുക്കള മാത്രം തന്നെയായിക്കൊളണമെന്നില്ല... പല സ്ഥലത്തും സ്ത്രീകൾക്ക് അങ്ങനെ പ്രത്യേക ഇടം നൽകുന്നുണ്ടെല്ലോ... ടോയ്ലറ്റുകൾ അങ്ങനെയല്ലേ?  ബസിലുമുണ്ട്. എണ്ണിയാൽ അങ്ങനെ കുറെ സ്ഥലത്ത് സ്ത്രീകൾക്ക് പ്രത്യേകം ഇടം നൽകുന്നുണ്ട്" മറ്റൊരാള കമന്റായി അഭിപ്രായപ്പെട്ടു.യ



അതേസമയം നടിയെ വിമർശിച്ചുകൊണ്ട് നിലപാട് അറിയിക്കുന്നവർക്ക് നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്നവരുടെ വിവേകം മാത്രമാണുള്ളതെന്നാണ് സോഷ്യൽ മീഡിയ ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്, സ്ത്രീകളെ പ്രത്യേകം മാറ്റിയിരുത്തി ഭക്ഷണം നൽകുന്ന സമ്പ്രദായത്തെ ന്യായികരിക്കുന്നവർക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളും ഉയരുന്നുണ്ട്.


കണ്ണൂരിലെ മുസ്ലീം വിവാഹത്തെ കുറിച്ചുള്ള നടി നിഖില വിമലിന്റെ വാക്കുകൾ ഇങ്ങനെ


തലേദിവസത്തെ ചോറും മീൻകറിയുമൊക്കെയാണ് നാട്ടിലെ കല്യാണത്തെ കുറിച്ച് പറയുമ്പോൾ ഓർമയിൽ വരിക. കോളജിൽ പഠിക്കുമ്പോഴാണ് മുസ്ലീം കുട്ടികളുടെ വിവാഹത്തിന് പോയി തുടങ്ങിയത്. സ്ത്രീകളൊക്കെ അവിടെ അടുക്കള ഭാഗത്തിരുന്നേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ. മുമ്പിലാണ് ആണുങ്ങൾക്കുള്ള ഭക്ഷണം. ഇപ്പോഴും അതിന് വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. കല്യാണം കഴിഞ്ഞ് ആണുങ്ങൾ പെണ്ണുങ്ങളുടെ വീട്ടിലാണ് താമസിക്കുക. അവരെ പുതിയാപ്ല എന്നാണ് പറയുന്നത്. അവർ മരിക്കുന്നത് വരെ അവിടെ പുതിയാപ്ലയാണ്. അവർ എപ്പോൾ വന്നു കഴിഞ്ഞാലും ഭയങ്കരമായി സൽക്കരിക്കണം, അവർക്കുള്ള ട്രീറ്റ് കൊടുക്കണം. വയസായി മരിച്ചലും പുതിയാപ്ല മരിച്ചുയെന്നാണ് പറയുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.